Latest News

ഇന്ത്യ – പാക് പോരാട്ടം; ആരാധകരെ ആവേശത്തിലാക്കി പുതിയ ‘മോക്കാ മോക്കാ’ പരസ്യം

ഈ വർഷത്തെ രണ്ടാമത്തെ മോക്കാ മോക്കാ പരസ്യമാണ് സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയിരിക്കുന്നത്

india vs pakistan, india vs pakistan t20 world cup, t20 world cup 2021

ഐസിസി ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം നാളെ നടക്കാനിരിക്കെ, ഇരു രാജ്യങ്ങളിലെയും ആരാധകർ ആവേശത്തിലാണ്. എന്നാൽ ആവേശം ആരാധകർക്ക് മാത്രമലെന്ന് തെളിയിച്ച് മറ്റൊരു ‘മോക്കാ മോക്കാ’ പരസ്യവുമായി എത്തിയിരിക്കുകയാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്ററായ സ്റ്റാർ സ്പോർട്സും.

ടൂർണമെന്റിലെ ഗ്ലാമർ മത്സരത്തിന് മുന്നോടിയായി, ഈ വർഷത്തെ രണ്ടാമത്തെ മോക്കാ മോക്കാ പരസ്യമാണ് സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യം 2017ലെ ഒരു ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ എത്തിയ പരസ്യം, കാലക്രമേണ, ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുമ്പോഴെല്ലാം ആവർത്തിക്കുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ്.

ഏറ്റവും പുതിയ പരസ്യത്തിൽ, സ്കൂളിൽ ‘പൂജ്യം’ എന്ന ആശയം പഠിക്കുന്ന ഒരു പെൺകുട്ടിയെയും ആൺകുട്ടിയെയുമാണ് കാണുന്നത്. നിന്റെ അച്ഛനാണ് നമ്പർ കണ്ടുപിടിച്ചതാണെന്ന് പെൺകുട്ടി തമാശയായി ആൺകുട്ടിയോട് പറയുന്നുണ്ട്. പിന്നീട്, മുമ്പത്തെ പരസ്യങ്ങളിൽ കണ്ട അതേ പാക്കിസ്ഥാൻ ആരാധകൻ ആൺകുട്ടിയുടെ അച്ഛനായി എത്തുന്നതും കാണാം.

മത്സരത്തിൽ ഇന്ത്യ തന്നെ ജയിക്കുമോ അതോ പാക്കിസ്ഥാൻ വിജയചരിത്രം എഴുതുമോ എന്ന ചർച്ചകളും സജീവമാണ്.

Also Read: ട്രെയിനിൽ നിന്ന് വീണ ഗർഭിണിയെ രക്ഷിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥൻ; വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: India pakistan t20 world cup mauka mauka ad memes

Next Story
ഈ കംഗാരുവിന്റെ സ്‌നേഹം കണ്ടാൽ കണ്ണ് നിറയും
The moderation of comments is automated and not cleared manually by malayalam.indianexpress.com