scorecardresearch

Google Trends: ആവേശം വാനോളം, ഇന്ത്യ-പാക്ക് മത്സരം ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ

അഞ്ചു മണിക്കൂറിനുള്ളിൽ 5 ദശലക്ഷം ആളുകളാണ് മത്സരം ഗൂഗിളിൽ തിരഞ്ഞത്

അഞ്ചു മണിക്കൂറിനുള്ളിൽ 5 ദശലക്ഷം ആളുകളാണ് മത്സരം ഗൂഗിളിൽ തിരഞ്ഞത്

author-image
Trends Desk
New Update
Ishan Kishan and Tilak Varma India vs Pakistan T20

ചിത്രം: എക്സ്

ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ അഭിമാനപോരാട്ടത്തിൽ 61 റൺസിന്റെ തകർപ്പൻ വിജയമാണ് ​ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ഇന്ത്യ മുൻപിൽ വെച്ച 176 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 114  റൺസിന് പുറത്തായി. ജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചാണ് സൂപ്പർ എട്ടിലേക്ക് കടക്കുന്നത്. 

Advertisment

ആവേശം വാനോളം ഉയർന്ന മത്സരം തിരഞ്ഞ് ലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ​ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപത് ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം തിരഞ്ഞ് ഗൂഗിളിൽ എത്തിയത്. നിലവിൽ  ഗൂഗിൾ ട്രെൻഡിങ്ങിലും ഇന്ത്യ-പാക്ക് മത്സരം ഒന്നാമതാണ്.

ഇന്ത്യയെ 200ന് അപ്പുറം സ്കോർ ഉയർത്തുന്നതിൽ നിന്ന് തടഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്നലെ പാക്കിസ്ഥാൻ ചെയ്സിങ്ങിന് ഇറങ്ങിയത്. ബുമ്രയും വരുൺ ചക്രവർത്തിയും ഒരു ഓവറിൽ രണ്ട് വിക്കറ്റ് വീതം പിഴുത് പാക്കിസ്ഥാനെ തകർത്തിടുന്നതിന് മുൻപിൽ നിന്നു. ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ ഫോമിൽ കളിക്കുന്ന ഓപ്പണർ ഫർഹാനെ പാക്കിസ്ഥാന് നഷ്ടമായി. നാല് പന്തിൽ ഡക്കായാണ് ഫർഹാൻ മടങ്ങിയത്. 

Advertisment

Also Read: IND vs PAK:'ഏറ്റവും വലിയ കുറ്റകൃത്യം യോഗ്യത ഇല്ലാത്തയാൾക്ക് ജോലി നൽകുന്നത്'; ആഞ്ഞടിച്ച് അക്തർ

ഹർദിക് പാണ്ഡ്യയാണ് ഫർഹാന്റെ വിക്കറ്റ് പിഴുത് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ പാക്കിസ്ഥാൻ സ്കോർ ആറ് റൺസിലേക്ക് എത്തിയപ്പോൾ ബുമ്രയുടെ ഊഴമായി. ബോളിങ്ങിൽ തിളങ്ങിയ സായിം ആയുബിനെ ബുമ്ര വിക്കറ്റിന് മുൻപിൽ കുടുക്കി. അതേ ഓവറിൽ ക്യാപ്റ്റൻ സൽമാൻ അലിയേയും വീഴ്ത്തി ബുമ്രയുടെ ഇരട്ട പ്രഹരം. 

ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാർ ഏൽപ്പിച്ച പ്രഹരത്തിൽ നിന്ന് കരകയറി വരുന്നതിന് മുൻപ് തന്നെ സ്പിന്നർമാരുടെ ആക്രമണം ആരംഭിച്ചു. ബാബർ അസമിന്റെ കുറ്റി തെറിപ്പിച്ച് അക്ഷർ പട്ടേലാണ് സ്പിന്നർമാരുടെ വിക്കറ്റ് വേട്ട തുടങ്ങിയത്. പാക്കിസ്ഥാന് പ്രതീക്ഷ നൽകി ബാറ്റ് ചെയ്ത ഉസ്മാൻ ഖാനെ വീഴ്ത്തിയതും അക്ഷറാണ്. 

Also Read: IND vs PAK T20: 11 തുടർ ജയങ്ങളുമായി റെക്കോർഡിട്ട് ഇന്ത്യ; 18 ഓവർ സ്പിന്നർമാർക്ക് നൽകിയിട്ടും തോറ്റ് പാക്കിസ്ഥാൻ

44 റൺസ് എടുത്ത് നിന്ന പാക് വിക്കറ്റ് കീപ്പർ ബാറ്റർ ക്രീസിന് പുറത്തേക്കിറങ്ങി ഷോട്ട് കളിക്കാൻ ശ്രമിച്ചു. എന്നാൽ കണക്ട് ചെയ്യാനായില്ല. ഇതോടെ ഇഷാൻ കിഷൻ അനായാസം സ്റ്റംപ് ചെയ്ത് പാക്കിസ്ഥാന്റെ ആ പ്രതീക്ഷയും തല്ലികെടുത്തി. പിന്നെ കുൽദീപിന്റെ ഊഴമായിരുന്നു. മുഹമ്മദ് നവാസിനെ കുൽദീപ് ദുബെയുടെ കൈകളിലെത്തിച്ചു. 

മുഹമ്മദ് നവാസ് മടങ്ങിയതിന് ശേഷം തൊട്ടടുത്ത ഓവറിൽ തിലക് വർമയ്ക്കാണ് സൂര്യ പന്ത് നൽകിയത്. ഓവറിലെ ആദ്യ പന്തിൽ തന്നെ ഷദാബ് ഖാനെ തിലക് വർമ ഡ്രസ്സിങ് റൂമിലേക്ക് മടക്കി. 16-ാമത്തെ ഓവറിലാണ് വരുൺ ചക്രവർത്തിയുടെ ഇരട്ട പ്രഹരം വന്നത്. ഫഹീം അഷ്റഫിനേയും അബ്രാർ അഹ്മദിനേയും വരുൺ തുടരെ മടക്കി. പിന്നെ ഉസ്മാൻ താരിഖിന്റെ സ്റ്റംപ് പിഴുത് ഹർദിക് ഇന്ത്യയുടെ ജയം ആഘോഷമാക്കി. 

Read More: india vs Pakistan T20: കൈകൊടുക്കാതെ സൂര്യ; കൊളംബോയിലും 'ഓപ്പറേഷൻ സിന്ദൂർ' ആവർത്തിച്ച് ഇന്ത്യ

Trends Google World Cup India Vs Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: