തുടർച്ചയായ 19 വിജയങ്ങൾക്ക് ശേഷം കോഹ്‌ലിപ്പട മുട്ടുകുത്തിയപ്പോൾ ക്രിക്കറ്റ് ലോകവും ആരാധകരും ഞെട്ടി. ചെറിയ തോൽവി ഒന്നുമല്ലല്ലോ ഇത്? സ്വന്തം മണ്ണിൽ 333 റൺസിന് തോറ്റതിന് കോഹ്‌ലിപ്പടയെ വേട്ടയാടുകയാണ് ട്രോളൻമാർ. ധോണിയെ കുറ്റം പറഞ്ഞവരക്കെ എവിടെപ്പോയി എന്നാണ് ട്രോളൻമാർ ചോദിക്കുന്നത്. പിച്ചിൽ കുഴി ഉണ്ടാക്കിയിട്ട് അതിൽ സ്വയം വീണില്ലേ എന്നും ട്രോളൻമാർ ചോദിക്കുന്നുണ്ട്. ഓസ്ട്രേലിയൻ നായകൻ സ്റ്റീഫൻ സ്മിത്തിന്റെ പ്രകടനത്തെ പുകഴ്ത്താനും ട്രോളൻമാർ മടികാണിക്കുന്നില്ല. ദീർഘവീക്ഷണത്തോടെ തയാറാക്കിയിട്ടുള്ള ട്രോളുകൾ നവമാധ്യമങ്ങളിൽ വൈറലാവുകയാണ്.

പുണെ ടെസ്റ്റിൽ വലിയ മാർജിനിൽ തോറ്റത് ബാറ്റ്സ്മാൻമാരുടെ പിഴവ് മൂലമാണ് എന്ന് വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. ഏതൊരു ടീമിനും ഇത്തരത്തിലൊരു മത്സരം ഉണ്ടാകുമെന്നും ഈ തോൽവിയിൽ നിന്ന് ഇന്ത്യൻ ടീം തിരിച്ചെത്തുമെന്നാണ് പരിശീലകൻ അനിൽ കുംബ്ലെ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ