scorecardresearch

Google Trends: ഗൂഗിൾ ട്രെൻഡിൽ ഇടം നേടി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്

ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ നാലുമണിക്കൂറിൽ 20 ലക്ഷം പേരാണ് മത്സരം സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ നാലുമണിക്കൂറിൽ 20 ലക്ഷം പേരാണ് മത്സരം സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത്

author-image
Trends Desk
New Update
ind-eng test

ഫൊട്ടൊ കടപ്പാട് (എക്സ്- ബി.സി.സി.ഐ)

ഗൂഗിൾ ട്രെൻഡിൽ ഒന്നാമതെത്തി ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരം. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിലെ ഒന്നാമത്തെ മത്സരത്തിന് വെള്ളിയാഴ്ച തുടക്കം കുറിച്ചതിന് പിന്നാലെയാണ് ഗൂഗിൾ ട്രെൻഡിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഒന്നാമതത്തെത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ നാലുമണിക്കൂറിൽ 20 ലക്ഷം പേരാണ് മത്സരം സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത്.

Advertisment

Also Read:ഗൂഗിളിൽ ചർച്ചാവിഷയമായി ജെഫ്രി ഹിന്റണിന്റെ പ്രവചനം

പരമ്പരയിൽ ബാറ്റർ ശുഭ്മാൻ ഗില്ലാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് നായകനായി ഗിൽ എത്തിയതോടെ തലമുറ മാറ്റം കൂടിയാണ് സംഭവിക്കുന്നത്. രോഹിത് ശർമ, വിരാട് കോലി എന്നിവരുടെ അഭാവത്തിൽ ശുഭ്മാൻ ഗിൽ നായകനായി അരങ്ങേറുമ്പോൾ ഇന്നത്തെ ടെസ്റ്റ് ടീമിൽ നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ആരും തന്നെയില്ല എന്നതാണ് പ്രത്യേകത. 

Also Read:നീറ്റ് യുജി പരീക്ഷ ഫലം തിരഞ്ഞ് ലക്ഷങ്ങൾ; ഗൂഗിളിൽ ട്രെൻഡിങ്

50 ടെസ്റ്റ് മത്സരങ്ങൾക്ക് മുകളിൽ മുകളിൽ കളിച്ചത് രവീന്ദ്ര ജഡേജയും കെ.എൽ രാഹുലും മാത്രമാണ്. അതിനാൽ തന്നെ ഹെഡിംഗ്‌ലിയിൽ ടീം ഇന്ത്യയുടെ ഓപ്പണർമാരും വൺ ഡൗണും അടക്കം ആദ്യ ഇലവൻ ആരൊക്കെ എന്നതിലേക്ക് ആയിരിക്കും ആരാധകരുടെ കണ്ണ്.

Also Read:വിവാഹത്തിനു പിന്നാലെ മഹുവ മൊയ്ത്ര എംപിയും വരനും ഗൂഗിളിൽ ട്രെൻഡിങ്

Advertisment

എതിർനിരയിൽ ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയും പിടിച്ചുകെട്ടുകയെന്നതാണ് ബുമ്ര അടക്കമുള്ള ഇന്ത്യൻ ബൗളർമാരുടെ വെല്ലുവിളി. പരിചയസമ്പന്നനായ ഓൾറൗണ്ടർ ക്രിസ് വോക്‌സ് തിരിച്ചെത്തിയതും ഇംഗ്ലണ്ടിന് ആത്മവിശ്വാസം പകരും.

ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണിൽ  ജൂലൈ രണ്ടിന്  രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. മൂന്നാം ടെസ്റ്റ് ജൂലൈ പത്തിനും നാലാം ടെസ്റ്റ് ജൂലൈ 23-നും ആരംഭിക്കും. പരമ്പരയിലെ അവസാന മത്സരം ജൂലൈ 31-ന് ഓവല്ലിൽ ആരംഭിക്കും. ഇന്ത്യയിൽ ജിയോ ഹോട്ട്‌സ്റ്റാർ മത്സരം ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. സോണി സ്‌പോർസ് നെറ്റ് വർക്ക് മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. 

Read More

പ്ലസ് വൺ പരീക്ഷാഫലം തിരഞ്ഞത് ലക്ഷങ്ങൾ; ഗൂഗിളിൽ ട്രെൻഡിങ്

Google Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: