തന്റെ വിവാഹദിനത്തിന്റെ ഓർമകൾ പങ്കുവച്ച് ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ഐഎം വിജയൻ. ഐഎം വിജയന്റെയും ജീവിതസഖിയായ രാജിയുടെയും ഇരുപത്താറാം വിവാഹ വാർഷിക ദിനമായിരുന്നു ഈ ഓഗസ്റ്റ് 18. 1994 ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടെയും വിവാഹം.
Old video pic.twitter.com/SsPXc4Sqw4
— I M Vijayan (@IMVijayan1) August 19, 2020
വിവാഹ വാർഷിക ദിനത്തിന് പിറകേ ഐഎം വിജയൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിവാഹ ദിവസത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഐഎം വിജയനും രാജി വിജയനും പന്തലിൽ വിവാഹവേഷത്തിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ആണിത്. ഐഎം വിജയൻ രാജിക്ക് ചോറ് ഊട്ടിക്കൊടുക്കുന്നതും അവർ പരസ്പരം സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.
26th wedding anniversary @Aug18 pic.twitter.com/efoyng2bgA
— I M Vijayan (@IMVijayan1) August 19, 2020
ഇതിന് പിറകെ തന്റെയും രാജിയുടെയും ഒരു പഴയ കാല ഫൊട്ടോഗ്രാഫ് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിനൊപ്പം ഒരുവരുടെയും പുതിയ ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിരവധി പേർ പോസ്റ്റുകൾക്ക് കീഴിൽ വിവാഹ വാർഷിക ആശംസകൾ പങ്കുവച്ചിട്ടുണ്ട്.
Read More
- ഭാര്യയെ പരിചയപ്പെടുത്തിയപ്പോൾ വിജയ് എഴുന്നേറ്റിട്ട് ഇരിക്കാൻ കസേര കൊടുത്തു: ഐ.എം.വിജയൻ
- ‘ഐഎം വിജയന് ഹിന്ദി ഭാഷ ബുദ്ധിമുട്ടായിരുന്നു, ഫുട്ബോൾ ഭാഷയിലെ മികവുകൊണ്ട് അത് മറികടന്നു’
- ലോക്ക്ഡൗണില്‍ ഐ.എം.വിജയനെ ‘കളിപ്പിച്ച്’ പേരക്കുട്ടി; മിസ് ചെയ്യുന്നത് ടീമിനെ
- ‘ഞങ്ങളുടെ വില ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ല,’ ഫെഡറേഷന് കപ്പ് വിജയത്തെ കുറിച്ച് സിവി പാപ്പച്ചന് ഓര്‍ക്കുന്നു
- “ഞാൻ അവരോട് പറഞ്ഞു, നിങ്ങളെ ഒരു മാതൃകയായി കാണാൻ; ജീവിതം ചെറുതാണ്, ഫുട്ബോൾ കളിക്കുന്ന സമയവും ചെറുതാണ്”-ഐഎം വിജയൻ സുനിൽ ഛേത്രിയോട്