ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരങ്ങളുടെ പട്ടികയിലാണ് കേരളത്തിന്റെ സ്വന്തം ഐ.എം.വിജയന്റെ സ്ഥാനം. കേരളത്തിലും പുറത്തും ഏറെ ആരാധകരുള്ള താരം. വിജയന്റെ കുടുംബവും മലയാളികൾക്ക ഏറെ പ്രിയപ്പെട്ടതാണ്. മെെതാനത്ത് വളരെ ശ്രദ്ധയോടെ പന്തുമായി മുന്നേറുന്ന താരം അതിലും ശ്രദ്ധയോടെയാണ് തനിക്കു ഏറെ പ്രിയപ്പെട്ട കൊച്ചുമകളെ താരാട്ടുപാടി ഉറക്കുന്നത്. ‘ഉണ്ണികളെ ഒരു കഥപറയാം…’ എന്ന സൂപ്പർഹിറ്റ് ഗാനം പാടി വിജയൻ തന്റെ കൊച്ചുമകളെ ഉറക്കുന്നത്. മുത്തച്ഛന്റെ നെഞ്ചിൽ പറ്റിപിടിച്ച് മൂന്നുവയസുകാരി അഥീവ സുഖമായി ഉറങ്ങുന്നു.

Read Also: Onam 2020 Bank Holidays: ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ ബാങ്കുകൾ  പ്രവർത്തിക്കില്ല

പൊലീസ് ഉദ്യോഗസ്ഥനായ വിജയൻ ഇപ്പോൾ കുടുംബത്തോടൊപ്പം തൃശൂരിലെ വീട്ടിലുണ്ട്. മൂത്തമകൾ അർച്ചനയുടെ കുഞ്ഞായ അഥീവയെയാണ് വിജയൻ താരാട്ടുപാടിയുറക്കുന്നത്. അർച്ചന തന്നെയാണ് ഈ വീഡിയോ പകർത്തിയത്. വിജയൻ അയച്ച വിഡിയോ അദ്ദേഹത്തിന്റെ സുഹൃത്തും പ്രവാസിയുമായ ശരീഫ് ചിറക്കലാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.

നേരത്തെ ഐ.എം.വിജയൻ വിവാഹദിവസം ഭാര്യ രാജിക്ക് ചോറ് വാരിനൽകുന്ന വീഡിയോ പങ്കുവച്ചിരുന്നു. 26-ാം വിവാഹവാർഷിക ദിനത്തിലാണ് തന്റെ വിവാഹദിവസത്തെ വീഡിയോ വിജയൻ പങ്കുവച്ചത്. 1994 ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടെയും വിവാഹം.


വിവാഹ വാർഷിക ദിനത്തിന് പിറകേ ഐഎം വിജയൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിവാഹ ദിവസത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഐഎം വിജയനും രാജി വിജയനും പന്തലിൽ വിവാഹവേഷത്തിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ആണിത്. ഐഎം വിജയൻ രാജിക്ക് ചോറ് ഊട്ടിക്കൊടുക്കുന്നതും അവർ പരസ്പരം സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook