കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്കുവരെ ഇളയദളപതി വിജയ്‌യെ ഇഷ്ടമാണ്. അഭിനയം മത്രമല്ല വിജയ്‌യുടെ ഡാൻസും ഇഷ്ടമാണ്. വിജയ്‌യുടെ ഡാൻസിനെ വെല്ലാൻ തമിഴകത്ത് മറ്റാരും ഇല്ലെന്നു തന്നെ പറയാം. അത്രമേൽ ഗംഭീരമാണ് ഡാൻസ്.

എല്ലാ ചിത്രത്തിലും വ്യത്യസ്തമായ ഒരു ഡാൻസ് വിജയ്‌ക്ക് ഉണ്ടാകും. വിജയ്‌യുടെ ഡാൻസിനെ അനുകരിച്ച് കളിക്കുന്ന നിരവധി ആരാധകരുണ്ട്. അവരിൽനിന്നും തികച്ചും വ്യത്യസ്തനായിരിക്കുകയാണ് ഒരു ആരാധകൻ. വിജയ്‌യുടെ ചിത്രങ്ങളിലെ നാലോ അഞ്ചോ ഗാനങ്ങൾ കോർത്തിണക്കിയുളള ആരാധകന്റെ ഡാൻസ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ചിത്രത്തിലെ പാട്ട് സീനിൽ വിജയ് ചെയ്യുന്ന അതേ സ്റ്റെപ് ആരാധകൻ അനുകരിക്കുന്നതാണ് വിഡിയോ. വേലൈക്കാരൻ എന്ന ചിത്രത്തിൽ വിജയ്‌യും അനുഷ്കയും ചേർന്ന് ഡാൻസ് ചെയ്ത ഏൻ മച്ചി മണ്ടേലെ സുറുങ്ക്ത് എന്ന ഗാനത്തിനാണ് ആദ്യം നൃത്തച്ചുവട് വയ്ക്കുന്നത്. പിന്നാലെ ശിവകാസി, അഴകിയ തമിഴ് മകൻ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്കനുസരിച്ചും ചുവടു വയ്ക്കുന്നു. വിജയ്‌യുടെ കടുത്ത ആരാധകനാണ് താനെന്നു അറിയിക്കാൻ ലൗ യൂ തലൈവാ എന്നു വിഡിയോയിൽ എഴുതി കാണിക്കുന്നുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ