/indian-express-malayalam/media/media_files/2026/01/05/idukki-railway-station-2026-01-05-17-27-59.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
ഇടുക്കിയിലൂടെ ട്രെയിൻ സർവ്വീസ് ഉണ്ടായിരുന്നെങ്കിലോ? കാടും മേടും കാട്ടുമൃഗങ്ങളെയുമെല്ലാം കണ്ട് അവിസ്മരണിയൊരു യാത്രയായിരിക്കും അത്. നിലവിൽ അത് 'നടക്കാത്ത സ്വപ്ന'മാണെങ്കിലും ഇടുക്കിയിലൂടെ ട്രെയിൻ സർവ്വീസ് നടത്തിയാൽ എങ്ങനെയുണ്ടാകുമെന്ന് എഐ സൃഷ്ടിച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലനിരകൾക്കും തേയില തോട്ടങ്ങൾക്കുമെല്ലാം നടുവിലൂടെയുള്ള മനോഹരമായ ട്രെയിൻ യാത്രയാണ് വീഡിയോയിലുള്ളത്. കോടമഞ്ഞും ഇടുക്കി ഡാമും കാടും അങ്ങനെയെല്ലാം വീഡിയോയിലുണ്ട്. മനോഹരമായ തേയില തോട്ടങ്ങൾക്കു നടുവിലുള്ള ഇടുക്കി റെയിൽവേ സ്റ്റേഷനും റീൽ വീഡിയോയിൽ കാണാം.
Also Read: "ചതിക്ക് ചതി, അതാണ് മ്ലാത്തി ചേട്ടത്തിയുടെ നിലപാട്"; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ്; വീഡിയോ
നിർമ്മൽ ചന്ദ്രശേഖർ എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. അഞ്ചു ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ നിരവധി ആളുകൾ ലൈക്കു ചെയ്തിട്ടുമുണ്ട്. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
Also Read: 'ഇവിടെ ഏത് റോളും പോകും'; പ്രേമത്തിലെ ജോർജായി മോഹൻലാൽ, മലരായി ശോഭന; വീഡിയോ
ഇടുക്കിയിൽ ട്രെയിൻ സർവീസ് വന്നാൽ അടിപൊളിയാകും എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. നല്ല വരുമാനം ഉണ്ടാവുമെന്നും എന്നാൽ മഴക്കാലം അതിജീവിക്കാൻ പഠിക്കണമെന്നും ഇയാൾ പറയുന്നു. ഇടുക്കിയിലേക്കും ട്രെയിൻ സർവീസ് വരണമെന്നും, ഒരിക്കലും നടക്കാത്ത ആഗ്രഹം എന്നും മറ്റു കമന്റുകളുണ്ട്.
Read More: മൂർഖന്റെ അടവൊന്നും വിലപ്പോയില്ല; സാഹസികമായി പിടികൂടി വനിതാ ഉദ്യാഗസ്ഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us