/indian-express-malayalam/media/media_files/2025/05/03/fb2Y69AlWFPK7aZCRKOa.jpg)
(എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം)
ഇടുക്കിയിലൂടെ മെട്രോ ട്രെയിൻ സർവ്വീസ് ഉണ്ടായിരുന്നെങ്കിലോ? കാടും മേടും കാട്ടുമൃഗങ്ങളെയുമെല്ലാം കണ്ട് അവിസ്മരണിയൊരു യാത്രയായിരിക്കും അത്. നിലവിൽ അത് 'നടക്കാത്ത സ്വപ്ന'മാണെങ്കിലും ഭാവിയിൽ ഇടുക്കിയിലൂടെ മെട്രോ സർവ്വീസ് നടത്തിയാൽ എങ്ങനെയുണ്ടാകുമെന്ന് എഐ സൃഷ്ടിച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലനിരകൾക്കും തേയില തോട്ടങ്ങൾക്കുമെല്ലാം നടുവിലൂടെയുള്ള മനോഹരമായ മെട്രോ യാത്രയാണ് വീഡിയോയിലുള്ളത്. കോടമഞ്ഞും ഇടുക്കി ഡാമും കാടും ആനകളും അങ്ങനെയെല്ലാം വീഡിയോയിലുണ്ട്. ഇടുക്കി മെട്രോ സ്റ്റേഷനും റീൽ വീഡിയോയിൽ കാണിക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിൽ "SBA-Creatives" ആണ്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മെട്രോ വന്നാൽ ഇടുക്കിയുടെ പ്രകൃതിഭംഗി നഷ്ടെപ്പെടുമെന്നാണ് പലരുടെയും അഭിപ്രായം. "മെട്രോ വന്നാൽ ഇടുക്കിയുടെ ഒരുപാട് ഭംഗി നഷ്ടപ്പെടും...", "ഇതിലും നല്ലത് കേബിൾ കാർ ആണ്... അപ്പൊൾ ഈ പ്രകൃതി ഭംഗി നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കാം...", "എത്ര നല്ല നടക്കാത്ത സ്വപ്നം" എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകൾ.
Read More
- 'ഉറക്കം പിന്നെയാകാം, പാട്ട് മുഖ്യം,' ചാടി എണീറ്റ് കുഞ്ഞാവയുടെ തകർപ്പൻ ഡാൻസ്; വീഡിയോ
- "സ്ലീവാച്ചൻ ആണ് ഞങ്ങടെ," ആസിഫ് അലിയെ കണ്ടയുടൻ ആരാധിക; വീഡിയോ
- മൂഹൂർത്തം ഇനി രണ്ടു വർഷത്തിനു ശേഷം; വിവാഹ വേദിയായി ആശുപത്രി; വധുവിനെ കൈയ്യിലേന്തി വരൻ; വീഡിയോ
- 'എന്തൊരു ചേലാണ്...' വീണ്ടും വൈറലായി മലയാളികളുടെ ഉണ്ണിയേട്ടൻ
- തൃശ്ശൂർ പൂരത്തിന് തിടമ്പേന്തി ഡ്രാഗണും ഗോഡ്സില്ലയും; വൈറലായി ഒരു പൂരകാഴ്ച, വീഡിയോ
- "ജൂനിയർ വേടൻ പൊളിച്ചു," റാപ്പ് പാടി ഫെജോയെ ഞെട്ടിച്ച് കൊച്ചുമിടുക്കൻ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us