ഇടുക്കി ഗവൺമെന്റ് എന്‍ജിനീയറിങ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ധീരജ് പാടിയ പാട്ടിന്റെ ഓഡിയോ കേട്ട് വിതുമ്പുകയാണ് സോഷ്യൽ മീഡിയ. കമൽഹാസന്റെ ‘ഇന്ത്യൻ’ സിനിമയിലെ ‘പച്ചയ് കിളികൾ തോളോട്’ എന്ന ഗാനത്തിലെ വരികളാണ് ധീരജിന്റെ ശബ്ദത്തിൽ ഓഡിയോയിൽ കേൾക്കുന്നത്.
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും എ.എ.റഹീമിന്റെ ഭാര്യയുമായ അമൃത റഹിമാണ് ‘അവന്റെ ശബ്ദം ധീരജ്’ എന്ന ക്യാപ്ഷനോടെ ഓഡിയോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിട്ടുള്ളത്. ധീരജിന്റെ ആ മനോഹര ശബ്ദം ഇനി കേൾക്കാനാവില്ലല്ലോ എന്ന സങ്കടമാണ് ഓഡിയോ കേട്ട പലരും പങ്കുവയ്ക്കുന്നത്.
ധീരജ് പാടിയ മറ്റൊരു ഗാനവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ (21) കുത്തേറ്റു കൊല്ലപ്പെട്ടത്. ബിടെക് കംപ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർഥിയാണ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ കെഎസ്‌യു, എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണു കൊലപാതകത്തിൽ കലാശിച്ചത്.
Read More: എന്നെ വിട്ടുപോകല്ലേ ചേച്ചി, കരച്ചിലടക്കാനാവാതെ വധുവിന്റെ അനിയൻ; വീഡിയോ