നല്ല ഐസ് ഫ്രൂട്ട് പോലത്തെ ഇഡ്ഡലി; വൈറലായി ഇഡ്ഡലിയുടെ പുതിയ രൂപമാറ്റം

ഇഡ്ഡലിയുടെ രൂപമാറ്റത്തെ ചിലർ അഭിനന്ദിച്ചപ്പോൾ മറ്റു പലരും ചോദിക്കുന്നത് ഇഡ്ഡലിയെ ഇങ്ങനെയൊക്കെ മാറ്റണോ എന്നാണ്

idli, idli popsicle, idli ice cream, bengaluru idli ice cream stick, idli stick ice cream, weird food, bizarre food, idli with sticks, odd news, viral news, indian express, ഇഡ്ഡലി, ഐസ്ഫ്രൂട്ട് ഇഡ്ഡലി, malayalam news, ie malayalam

പരമ്പരാഗത ഭക്ഷണങ്ങൾക്കും പാചകരീതികൾക്കും നൂതനമായ ട്വിസ്റ്റുകൾ നൽകുന്നത് പുതിയ കാര്യമല്ല. ലോകമെമ്പാടുമുള്ള പാചകക്കാർ പിന്തുടരുന്ന ഒരു സമ്പ്രദായമാണിത്. എന്നിരുന്നാലും, ഈ ദിവസങ്ങളിൽ ഫ്യൂഷൻ ഭക്ഷണത്തിന്റെ പ്രവണത വേറെ ലെവലിലെത്തിയിരിക്കുകയാണ്. ഈ പട്ടികയിൽ ഏറ്റവും പുതിയതായി ചേരുന്നത് ഐസ്ഫ്രൂട്ട് പോലുള്ള ഇഡ്ഡലിയാണ്.

ഇഡ്‌ലി ഐസ്‌ഫ്രൂട്ടിന്റെ’ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ഓൺലൈനിൽ ധാരാളം ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. സാധാരണ ഇഡ്ഡലിയെ ഒരു സ്റ്റിക്ക് ഐസ്ക്രീമിന്റെ രൂപത്തിൽ ഒരു സ്റ്റിക്കോട് കൂടി തയ്യാറാക്കിയ ഇഡ്ഡലിയുടെ ചിത്രങ്ങളാണ് വൈറലായത്. ചോക്കോബാറിന്റേതിന് സമാനമായ രൂപത്തിലാണ് ഈ ഇഡ്ഡലി.

ഈ ഇഡ്ഡലി സാമ്പാറിൽ മുക്കിക്കഴിക്കുകയാണോ വേണ്ടതെന്നാണ് ചിത്രം കണ്ട പലർക്കും സംശയം വന്നത്. ഈ ഇഡ്ഡലിയുടെ ഉത്ഭവം ഇതുവരെ അറിവായിട്ടില്ലെങ്കിലും, ഓൺലൈനിൽ പങ്കിടുന്ന ആളുകൾ ഇത് ബെംഗളൂരുവിൽ നിന്നുള്ള പുതിയ ഒരു ഭക്ഷ്യ വിഭവമാണെന്ന് പറയുന്നു.

ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം വൈറലായതോടെ നിരവധി മീമുകളും ട്രോളുകളുമെല്ലാം വന്നു. ഒപ്പം പുതിയ ഇഡ്ഡലിയെപ്പറ്റി രണ്ട് പക്ഷം തിരിഞ്ഞുള്ള ചർച്ചകളും വന്നു. ചിലർ ഇതിനെ സർഗ്ഗാത്മകവും പ്രായോഗികവുമായ ഒരു ആവിഷ്കാരമെന്ന് വിശേഷിപ്പിച്ചു. മറ്റുള്ളവർ ഇഡ്ഡലിയെ ഇപ്പോഴുള്ള രീതിയിൽ തന്നെ നിലനിർത്തിയാൽ മതിയെന്നും പറഞ്ഞു.

Also Read: ബെല്ലാരി ബോചെ; പോത്തിനോട് മൽപ്പിടുത്തം നടത്തി ബോബി ചെമ്മണ്ണൂർ, വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Idli with ice cream stick viral photo of leaves foodies divided online

Next Story
ബെല്ലാരി ബോചെ; പോത്തിനോട് മൽപ്പിടുത്തം നടത്തി ബോബി ചെമ്മണ്ണൂർ, വീഡിയോBoby Chemmanur latest news, Boby Chemmanur interview vanitha, Boby Chemmanur wife, Bo che, boby chemmannur videos, boby chemmannur malayalam rap song, boby chemmannur latest news, ബോബി ചെമ്മണ്ണൂർ, comedy stars, കോമഡി, Boby Chemmanur Daughter wedding, Boby Chemmanur Daughter Anna Bobby Wedding, Sam Sibin wedding, actor Sam sibin, Sam Sibin films, Boby chemmannur
The moderation of comments is automated and not cleared manually by malayalam.indianexpress.com