വാട്സ്ആപ്പിൽ വന്ന പുതിയ മാറ്റങ്ങൾ കണ്ട് ഞെട്ടിയിരിക്കയാണ് ഉപയോക്താക്കൾ. വാട്സ്ആപ്പ് അടിമുടി മാറിയിരിക്കുന്നു. പുതിയ ഫീച്ചർ അധികമാർക്കും അങ്ങ് ദഹിച്ച മട്ടില്ല. മാറ്റങ്ങൾ കണ്ട് വെറുതെയിരിക്കാൻ തയാറല്ല ട്രോളന്മാർ. നല്ല വൃത്തിയ്‌ക്ക് ട്രോളുന്നുമുണ്ട്.

ഇതിന് മുൻപ് തിരക്കിലാണെന്നും സ്കൂളിലാണെന്നും ജിമ്മിലാണെന്നുമുളള സ്‌റ്റാറ്റസുകൾ വാട്സ്ആപ്പിൽ സർവസാധാരണമായിരുന്നു. എന്നാൽ പുതിയ മാറ്റത്തോടെ ഈ വാക്കുകൾ അപ്രത്യക്ഷരായിരിക്കയാണ്. എന്നാൽ അതിനും പരിഹാരം കണ്ടെത്തിയിരിക്കയാണ് നമ്മുടെ ട്രോളന്മാർ. ഇന്റർനാഷണൽ ചളു യൂണിയനാണ് ഇതിനൊരു പരിഹാരവുമായെത്തിയിരിക്കുന്നത്.

Read More: ഇതെന്റെ വാട്സ്ആപ്പല്ല..എന്റെ വാട്സ്ആപ്പ് ഇങ്ങനെയല്ല.. ട്രോളുകൾ നിറയുന്നു

സർവ്വവസാധാരണമായിരുന്ന ഈ സ്‌റ്റാറ്റസുകൾക്ക് പകരം അതേ അർത്ഥം വരുന്ന ചിത്രങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഇവർ.

troll

കണ്ട് വന്നിരുന്ന സ്‌റ്റാറ്റസുകൾക്ക് സമാനമായ ചിത്രങ്ങളാണ് ട്രോളിലുളളത്.

Troll

icu troll

മണിചിത്രത്താഴ്, പുലിവാൽ കല്ല്യാണം, കല്ല്യാണരാമൻ, പഞ്ചാബി ഹൗസ് എന്നീ സിനിമകളിലെ രംഗങ്ങളാണ് ട്രോളിലുളളത്.

icu troll

icu troll

icu troll

രമണനും പ്യാരിയും പോനിക്കരയുമെല്ലാമാണ് ട്രോളിൽ നിറഞ്ഞ് നിൽക്കുന്നത്.

icu troll

icu troll

ഇതിന് മുൻപ് മനസിലുളള കാര്യങ്ങൾ എഴുതി നമുക്ക് സ്‌റ്റാറ്റസ് ആക്കാമായിരുന്നു. എന്നാൽ പുതിയ മാറ്റത്തോട് കൂടി അത് പഴങ്കഥയായി. ഇനി മുതൽ വാക്കുകൾ സ്‌റ്റാറ്റസാക്കുന്ന പരിപാടി ഇല്ല. ഇനി മുതൽ ചിത്രവും വിഡിയോയും മാത്രമേ സ്‌റ്റാറ്റസാക്കാൻ പറ്റൂ. ഇതാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ. മുൻപുണ്ടായിരുന്ന കോൺടാക്‌റ്റ്സ് എന്ന ടാബ് മാറ്റി പ്രധാന സ്ക്രീനിലാണ് ഈ സ്‌റ്റാറ്റസ് ഇടം പിടിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ