scorecardresearch

സർക്കാർ അങ്കണവാടിയിൽ മകളെ ചേർത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ; സോഷ്യൽ മീഡിയയിൽ കൈയ്യടി

ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലാ മജിസ്‌ട്രേറ്റായ പുൽകിത് ഗാർഗാണ് തന്റെ മൂന്ന് വയസ്സുള്ള മകളെ നാട്ടിലെ ഒരു അങ്കണവാടിയിൽ ചേർത്തത്

ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലാ മജിസ്‌ട്രേറ്റായ പുൽകിത് ഗാർഗാണ് തന്റെ മൂന്ന് വയസ്സുള്ള മകളെ നാട്ടിലെ ഒരു അങ്കണവാടിയിൽ ചേർത്തത്

author-image
Trends Desk
New Update
IAS officer sent daughter to Anganwadi

ചിത്രം: ഇൻസ്റ്റഗ്രാം

സാധാരണക്കാർ പോലും മക്കളെ ലക്ഷങ്ങൾ ഫീസ് നൽകുന്ന വമ്പൻ പ്രൈവറ്റ് സ്കൂളുകളിൽ ചേർക്കാൻ മത്സരിക്കുന്ന ഈ കാലത്ത്, തികച്ചും വ്യത്യസ്തനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലാ മജിസ്‌ട്രേറ്റായ പുൽകിത് ഗാർഗാണ് തന്റെ മൂന്ന് വയസ്സുള്ള  മകളെ നാട്ടിലെ ഒരു അങ്കണവാടിയിൽ ചേർത്ത് മാതൃകയായിരിക്കുന്നത്.

Advertisment

ഔദ്യോഗിക പദവിയുടെ ഗമയൊന്നുമില്ലാതെ, സാധാരണക്കാരിലൊരാളായി മകളെയും കൂട്ടി അങ്കണവാടിയിലെത്തിയാണ് അദ്ദേഹം അഡ്മിഷൻ എടുത്തത്. അങ്കണവാടികളിലെ സ്ഥിതി ഇപ്പോൾ പഴയതുപോലെയല്ലെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെട്ടിട്ടുണ്ടെന്നും പുൽകിത് ഗാർഗ് പറഞ്ഞു.

കുട്ടികൾക്കായുള്ള പോഷകാഹാരങ്ങളുടെയോ മറ്റു വിഭവങ്ങളുടെ കുറവൊന്നുമില്ലെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥന് തന്റെ കുട്ടിയെ ഒരു സർക്കാർ സ്ഥാപനത്തിൽ പഠിപ്പിക്കാൻ കഴിയുമെങ്കിൽ, സാധാരണക്കാരായ മാതാപിതാക്കൾ മടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'തെങ്കാശിപട്ടണത്തിൽ വീണ്ടും ഒരു ഉത്സവകാലം'; കുടുംബസമേതം ആഘോഷമാക്കി കെഡി കമ്പനി

സാമൂഹിക പക്ഷപാതങ്ങളെ മറികടന്ന് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടുതൽ വിശ്വാസം അർപ്പിക്കാൻ മാതാപിതാക്കളോടും ഗ്രാമവാസികളോടും ഉദ്യോഗസ്ഥരോടും അദ്ദേഹം പറഞ്ഞു. അങ്കണവാടികളിൽ കുട്ടികൾക്ക് മൂല്യങ്ങളും സുരക്ഷയും പരിചരണവും വിദ്യാഭ്യാസവും ലഭിക്കുന്നു. ആളുകൾ അതിൽ വിശ്വാസം പ്രകടിപ്പിക്കുമ്പോൾ മാത്രമേ സംവിധാനം കൂടുതൽ ശക്തമാകൂ എന്നും പുൽകിത് ഗാർഗ് പറഞ്ഞു.

Also Read: 'സിനിമ കണ്ടപ്പോൾ മനസ്സിൽ വിചാരിച്ച സീൻ;' പ്രഭേന്ദുവിന്റെ അമ്മ ദാ... ഇവിടെയുണ്ട്; വീഡിയോ

അങ്കണവാടിയിൽ മകൾക്കൊപ്പമെത്തിയ ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ വൈറലായതോടെ വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വലിയ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ പോലും മക്കളെ ഇന്റർനാഷണൽ സ്കൂളുകളിൽ വിടുമ്പോൾ, പുൽകിത് ഗാർഗിനെപ്പോലെയുള്ളവർ ഭരണകൂടത്തിന്റെ വിശ്വാസ്യത ഉയർത്തുന്നു എന്നാണ് പലരും കമന്റ് ബോക്സിൽ അഭിപ്രായപ്പെടുന്നത്.

Read More: ചേക്കിന്റെ സ്വന്തം കർഷകൻ; മോഷണം നിർത്തി മാധവൻ, കൂട്ടിന് രുക്മിണിയും മക്കളും; വൈറലായി മീശമാധവൻ റീക്രിയേഷൻ

Viral Video Ias Up

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: