പ്രണയിക്കുന്നവർക്ക് ആഘോഷിക്കാനുള്ള ദിവസമാണ് വാലന്റെെൻസ് ഡേ. പരസ്‌പരം ആശംസകൾ അറിയിച്ചും പൂക്കളും ചോക്ലേറ്റും കെെമാറിയും പ്രണയം ആഘോഷിക്കുന്ന ദിവസം. കോളേജുകളിലും സ്‌കൂളുകളിലുമാണ് വാലന്റെെൻസ് ഡേ ആഘോഷങ്ങൾ പൊടിപൊടിക്കാറ്. ഇത്തവണയും ഫെബ്രുവരി 14 വാലന്റെെൻൻസ് ഡേ ദിനത്തിൽ കമിതാക്കൾ തങ്ങളുടെ പ്രണയം സാഘോഷം കൊണ്ടാടി.

എന്നാൽ, ചിലയിടത്ത് വാലന്റെെൻസ് ഡേയ്‌ക്ക് എതിരെ വലിയ വികാരമുണ്ടായിരുന്നു. വാലന്റെെൻസ് ഡേ ഇന്ത്യയുടെ സംസ്കാരത്തിനു യോജിച്ചതല്ല എന്നാണ് ചിലരുടെ വാദം. അന്നേ ദിവസം വിദ്യാർഥികൾ പ്രണയദിനം ആഘോഷിക്കാൻ പുറത്തിറങ്ങുന്നതിനെ എതിർക്കുന്ന അധ്യാപകരും ഉണ്ട്.

Read Also: ആരാധ്യയ്ക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും

ഇത്തവണത്തെ വാലന്റെെൻസ് ദിനത്തിൽ ഒരു സ്‌കൂളിൽ സംഭവിച്ച കാര്യങ്ങൾ വളരെ വിചിത്രമാണ്. കോളേജിലെ വിദ്യാർഥികളെ കൊണ്ട് പ്രണയത്തിനെതിരെ അധ്യാപകൻ പ്രതിജ്ഞ ചൊല്ലിപ്പിച്ചു. ഇതിന്റെ വീഡിയോയും ഇപ്പോൾ വെെറലായിട്ടുണ്ട്. മഹാരാഷ്ട്ര അമരാവതിയിലെ മഹിള ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളേജിലാണ് എന്‍എസ്‌എസിന്റെ ഭാഗമായി പ്രണയബന്ധങ്ങളോടും പ്രണയവിവാഹത്തിനോടും എതിരായിരിക്കും എന്ന പ്രതിജ്ഞ വിദ്യാർഥികളെകൊണ്ട് ചൊല്ലിപ്പിച്ചത്. ഒരു അധ്യാപകനാണ് വിദ്യാർഥിനികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്.

വിദ്യാർഥികളെ കൊണ്ട് ചൊല്ലിപ്പിച്ച പ്രതിജ്ഞ ഇങ്ങനെ: “എന്റെ മാതാപിതാക്കളെ പൂര്‍ണമായി വിശ്വസിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു, എനിക്കു മുൻപിൽ നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ ഞാന്‍ പ്രണയിക്കുകയോ പ്രണയവിവാഹം ചെയ്യുകയോ ചെയ്യില്ല. സ്ത്രീധനം വാങ്ങുന്ന ആണിനെ ഞാന്‍ വിവാഹം കഴിക്കില്ല, സാമൂഹ്യ വ്യവസ്ഥിതികള്‍ പ്രകാരം എന്നെ എന്റെ കുടുംബം എവിടെയെങ്കിലും വിവാഹം കഴിപ്പിച്ചാലും ഭാവി അമ്മയെന്ന നിലയില്‍ എന്റെ മരുമകളില്‍ നിന്ന് ഞാന്‍ സ്ത്രീധനം വാങ്ങിക്കില്ല, അതുപോലെ സ്ത്രീധനം നല്‍കുകയുമില്ല, ഇത് ഒരു സാമൂഹ്യ കര്‍ത്തവ്യമായി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook