ഐ. എം. വിജയന്, ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസങ്ങളിലൊന്ന്. കേരളത്തിലെ കളിപ്രേമികള്‍ക്കിടയില്‍ ഐ. എം. വിജയന്റെ സ്ഥാനം ലോകോത്തര താരങ്ങളായ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കുമൊക്കെ ഒപ്പമാണ്. എന്നാല്‍ ഐ. എം. വിജയനെ അറിയാത്ത ഒരാളുടെ ചോദ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.
ഐ. എം. വിജയന് പഠിച്ച ചര്‍ച്ച് മിഷന് സ്കൂളില്‍ വച്ചാണ് സംഭവം. മുന്‍താരത്തിന്റെ കാറിന് ചുറ്റും നിന്ന് ഒരു പറ്റം വിദ്യാര്‍ഥികള്‍ ആരവം മുഴക്കുകയാണ്. കാര്‍ മുന്നോട്ട് പോകാത്ത വിധം ചുറ്റമുണ്ട് കുട്ടികള്‍. അപ്പോഴാണ് ഒരു കുട്ടി വന്ന് വിജയന്റെ എടുത്ത് ‘അങ്കിളാരാ’ എന്നൊരു ചോദ്യം. കേട്ടയുടനെ ഐ. എം. വിജയന് പൊട്ടിച്ചിരിക്കുകയും ചെയ്തു.
എന്നാല്‍ കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് ഉത്തരം പറയുകയാണ് സോഷ്യല്‍ മീഡിയ. ഒരു കാലഘട്ടത്തിൽ ഇന്ത്യൻ കാൽപ്പന്തുകളിയിലെ അത്ഭുത പ്രതിഭാസം ആയിരുന്നു ഈ കറുത്തമുത്ത്. കേരള ഫുട്ബോൾ ഇന്റെ നിത്യ പ്രതീകമായി ഈ മനുഷ്യൻ മലയാള മനസ്സിൽ നിറഞ്ഞു നിൽക്കുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്.
‘നമ്മുടെ മുത്ത് ആണത്. അഭിമാനം. ജീവിതത്തിൽ ആദ്യമായായിരിക്കും അദ്ദേഹം ഈ ചോദ്യം ഫെയ്സ് ചെയ്യുന്നത്. എങ്കിലും ആ ചിരി,’ എന്നാണ് മറ്റൊരു കമന്റ്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഐ. എം. വിജയനെപ്പോലെയുള്ള ഇതിഹാസങ്ങളെ അറിയില്ലെന്ന് ചിലര്‍ കമന്റില്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. എന്നാലും കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യമാണ് എല്ലാവര്ക്കും ഇഷ്ടമായത്.
Also Read: ഒറിജിനലിനെ വെല്ലും ഈ ‘പത്തല പത്തല’; പരിമിതിക്കപ്പുറം നില്ക്കുന്ന പാട്ട്; വീഡിയോ