ഹൈദരാബാദ്: മുന്‍ ലോകസുന്ദരി, ബോളിവുഡ് താരം ഐശ്വര്യ റായ് തന്റെ അമ്മയാണ് എന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശി സംഗീത് കുമാറാണ് അവകാശവാദമുന്നയിച്ചിരിക്കുന്നത്. 1998 ല്‍ ലണ്ടനില്‍ വച്ചു ടെസ്റ്റ് ട്യുബ് ശിശുവയാണ് താന്‍ ജനിച്ചത് എന്ന് ഇയാള്‍ പറയുന്നു.

ജനിച്ചതിനു ശേഷം രണ്ടു വര്‍ഷത്തോളം ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ സംരക്ഷണയില്‍ മുംബൈയിലായിരുന്നു. പിന്നീട് പിതാവ് ആദിവേലു റെഡ്ഡി തന്നെ വിശാഖപട്ടണത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നു. മൂന്നാം വയസു മുതല്‍ താന്‍ വിശാഖപട്ടണത്തിലാണു വളരുന്നത് എന്ന് ഇയാള്‍ പറയുന്നു.

തന്റെ ജനനം സംബന്ധിച്ച് എല്ല തെളിവുകളും ബന്ധുക്കള്‍ നശിപ്പിച്ചതിനാല്‍ തന്നെ ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന് സ്ഥാപിക്കാനുള്ള രേഖകളൊന്നും കൈവശമിലല്ല. എന്നാല്‍ ഇപ്പോള്‍ താന്‍ ഏകനാണെന്നും അതിനാല്‍ അമ്മയ്‌ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇയാള്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ