മാ​ഡ്രി​ഡ്: വിമാനത്തിൽ കയറി താൻ ഭീകരനാണെന്ന് ഓരാൾ വിളിച്ച് പറഞ്ഞാൽ എന്ത് സംഭവിക്കും. അത് അടുത്തിടെ ഭീകരാക്രമണം നടന്ന ബാഴ്സിലോണയ്ക്ക് അടുത്തുള്ള നഗരത്തിലാകുമ്പോൾ പിന്നെ പറയുകയും വേണ്ട്. ഇന്നലെയാണ് മദ്യലഹരിയിൽ താൻ ഇ​സ്‌​ലാ​മി​ക് ഭീ​ക​ര​നാ​ണെ​ന്ന് ഒരു യാത്രക്കാരൻ വീമാനത്തിൽ നിന്ന് പറഞ്ഞത്. അടുത്തിരുന്നവർ ഇത് കേട്ടതോടെ പരിഭ്രാന്തിയിൽ ആയി. എയർ ഹോസ്റ്റസുമാരും, യാത്രക്കാരുമെല്ലാം കൂട്ട നിലവിളി.

പ്ര​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ ബ്ര​സ​ൽ​സി​ൽ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പ​റ​ക്കാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. പിന്നീട് സുരക്ഷ ഉദ്യോഗസ്ഥർ വിമാനത്തിൽ പരിശോധന നടത്തി. യാത്രക്കാരെ എല്ലാം പരിശോധിച്ചു. തമാശക്കാരനെ സൈന്യം പ്രത്യേകം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇയാൾ തീവ്രവാദിയല്ല എന്ന് സ്ഥിരീകരിച്ചതോടെ വീമാനം 2 മണിക്കൂർ വൈകിയാണ് യാത്രപുറപ്പെട്ടത്.

മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​ന്പ​തം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട അ​ന്പ​തു വ​യ​സു​കാ​ര​നാ​ണ് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്. മ​ദ്യ​പി​ച്ച​തി​നാ​ൽ യാ​ത്ര അ​നു​വ​ദി​ക്കാനാവില്ലന്ന് ഒ​മ്പ​തം​ഗ സം​ഘ​ത്തെ വി​മാ​ന ക​മാ​ൻ​ഡ​ർ അ​റി​യി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഭീ​തി പ​ര​ത്തി​യ തമാശ.ഇ​തേ​ത്തു​ട​ർ​ന്നു യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ച ശേ​ഷം വി​മാ​ന​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ