scorecardresearch

ഇതാണ്ടാ പോലീസ്; മഴയത്ത് ഓവുചാലിന്റെ അഴുക്ക് കൈകൊണ്ട് എടുത്ത് മാറ്റി എ സി പി, വീഡിയോ

ടി ആർ സൗത്ത് വെസ്റ്റ് സോങ് എ സി പിയാണ് ഡി. ധനലക്ഷ്മി എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയത്.

ടി ആർ സൗത്ത് വെസ്റ്റ് സോങ് എ സി പിയാണ് ഡി. ധനലക്ഷ്മി എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയത്.

author-image
Trends Desk
New Update
viral videos, instagram viral videos, D Dhanalakshmi, Hyderabad acp, viral videos

Hyderabad Police cop D. Dhana Laxmi earned praise from netizens for going beyond the call of duty.

വാഹനങ്ങൾ നീങ്ങുന്ന ഒരു ഫ്ലൈഓവറിനു താഴെയായി, മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു അഴുക്ക് ചാൽ കാരണം വെള്ളക്കെട്ട് ഉണ്ടാവുന്നതും, പോലീസ് ഉദ്യോഗസ്ഥർ മാലിന്യങ്ങൾ കൈകൊണ്ടു എടുത്ത് മാറ്റുന്നതുമായ ഒരു വീഡിയോ ഹൈദരാബാദ് പോലീസ് ഇന്നലെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ടി ആർ സൗത്ത് വെസ്റ്റ് സോങ് എ സി പിയായ ഡി. ധനലക്ഷ്മിയെ ആണ് വിഡിയോയിൽ കാണാൻ കഴിയുക.

Advertisment

ധനലക്ഷ്മിയും സഹപ്രവർത്തനും ചേർന്ന് അഴുക്കുചാലിൽ അടഞ്ഞുകിടക്കുന്ന സാധനങ്ങൾ നീക്കം ചെയ്തത് കാരണം മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ സാധിച്ചു.

'അഭിമാനമാണ് പോലീസ്,' എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ 'ഹാറ്റ്സ് ഓഫ് മാഡം,' എന്ന് മറ്റൊരാൾ പറഞ്ഞു. 'പോലീസിന് അഭിനന്ദനങ്ങൾ. പൗരന്മാരുടെ നിരുത്തരവാദിത്വത്തെയാണ് ഇത് കാണിക്കുന്നത്. സർക്കാരുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ ബോംബെറിയുന്ന തിരക്കിലായിരിക്കെ മിക്ക പൗരന്മാരും തങ്ങളുടെ ഉത്തരവാദിത്തം മറക്കുന്നു. ഓരോ പൗരന്റെയും ചെറിയ ഉത്തരവാദിത്തം ഒരു രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നു. ഇവിടെയാണ് നാം ചിന്തിക്കേണ്ടത്.' മറ്റൊരു യൂസർ പറഞ്ഞു.

Advertisment
Social Media Instagram Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: