ഇന്തോനേഷ്യൻ ദ്വീപായ നുസ ലംബോൺഗനിൽ എത്തിയ വിനോദസഞ്ചാരി അപകടത്തിൽപ്പെട്ടു. ഇന്തോനേഷ്യയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഡെവിൾ റ്റിയറിൽനിന്നും ഫൊട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴാണ് യുവതി അപകടത്തിൽപ്പെട്ടത്. കിഴുക്കാംതൂക്കായ മലഞ്ചെരിവിൽനിന്ന് ഫൊട്ടോയ്ക്ക് പോസ് ചെയ്ത യുവതി കൂറ്റൻ തിരമാലകൾക്കിടയിൽ പെടുകയായിരുന്നു.
花季少女,巨浪吞噬,命懸一線 pic.twitter.com/qTo7vDyDRu
— 人民日報 People's Daily (@PDChinese) March 17, 2019
മലഞ്ചെരുവിൽനിന്ന് കൈകൾ ഉയർത്തി ചിരിച്ച് ഫൊട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി കൂറ്റൻ തിരമാലകൾ എത്തിയത്. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്. ചെറിയ പരുക്കുകളോടെ യുവതി രക്ഷപ്പെട്ടു. പരുക്കേറ്റ യുവതിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ സെൽഫിക്കും ഫൊട്ടോയ്ക്കും പോസ് ചെയ്യുന്നതിനു മുൻപ് സ്വന്തം സുരക്ഷയെ കുറിച്ചു കൂടി ചിന്തിക്കണമെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്.