ഭീമന്‍ പെരുമ്പാമ്പ് ഒരു മുതലയെ മുഴുവനായി വിഴുങ്ങുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറി. ഓസ്ട്രേലിയയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ക്വീൻസ്‌ലാന്‍ഡിലെ ഇസ പര്‍വ്വതത്തിന്റെ അടുത്ത് നിന്ന് കയ്യാക്കിങ് സംഘത്തിലെ മാര്‍ട്ടിന്‍ മുളളര്‍ എന്നയാളാണ് ചിത്രം പകര്‍ത്തിയത്.

ഓസ്ട്രേലിയയിലെ വനം-വന്യജീവി സംരക്ഷണ വിഭാഗമായ ജിജി വൈല്‍ഡ് ലൈഫ് റെസ്ക്യു വിഭാഗമാണ് ഫെയ്സ്ബുക്കില്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന് 42,000ത്തോളം ഷെയറുകളും രണ്ട് ലക്ഷത്തോളം ലൈക്കുകളും ലഭിച്ചു. നിരവധി പേരാണ് ചിത്രം കണ്ട് അതിശയപ്പെട്ട് കമന്റ് ചെയ്തിരിക്കുന്നത്. പലരും പെരുമ്പാമ്പിനെ മുതല ആക്രമിച്ച് കീഴ്പ്പെടുത്തുമെന്നാണ് കരുതിയത്.

Read More: ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായ മുതലയ്ക്ക് വിട, 130 വയസുളള മുതലയുടെ ശവസംസ്കാരത്തിന് 500 പേരെത്തി

എല്ലാ പാമ്പുകളെയും പോലെ പെരുമ്പാമ്പും തന്റെ ഭക്ഷണമായ പറവകളെയും സസ്തനികളെയും അവയുടെ ശരീരത്തിൽ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തിയാണ് ഭക്ഷിക്കുന്നത്. മനുഷ്യവാസമുള്ള ഇടത്തിനു സമീപത്തായി ഇവയെ കണ്ടുവരുന്നു. കുറ്റിക്കാട്ടിലും പുൽപ്പടർപ്പിലുമാണ് സഞ്ചാരം.

കോഴി, താറാവ്, ആട് മുതലായവ ഇതിന്റെ ഭക്ഷണമാണ്. എലി, അണ്ണാൻ, മുയൽ തുടങ്ങിയവ എല്ലാംതന്നെ ഇവ ഭക്ഷണമാക്കുന്നു. ചില അവസരങ്ങളിൽ മാൻ, മ്ലാവ് മുതലാവയും ഭക്ഷണമാക്കാറുണ്ട്. ജലാശയങ്ങളുടെ സമീപത്താണ് ഇവയുടെ താമസം. പമ്പിൻ കുഞ്ഞുങ്ങൾ മരക്കൊമ്പുകളിൽ തൂങ്ങി കിടക്കാറുണ്ട്. പ്രായമായ പാമ്പിന് ഏകദേശം 3.7 മീറ്റർ (12 അടി) മുതൽ 5.74 മീറ്റർ (19.00 അടി) വരെ നീളവും 90 കിലോ ഭാരവും കാണും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook