/indian-express-malayalam/media/media_files/uploads/2023/06/Pilot-safely-lands-his-plane-after-a-huge-bird-struck-his-windshield-.jpg)
വീഡിയോ ദൃശ്യങ്ങളില്‍ നിന്ന്
കോക്ക്പിറ്റിന്റെ ഗ്ലാസുകള്‍ തകര്‍ത്ത് ഭീമന്‍ പക്ഷി, രക്തത്തില്‍ കുളിച്ചിട്ടും സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിച്ച് പൈലറ്റ്. തികച്ചും അസാധാരണമായി നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഇക്വഡോറിലാണ് ഇത് നടന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഏരിയല്‍ വാലിയന്റ് എന്നാണ് പൈലറ്റിന്റെ പേര്. ലോസ് റിയോസിലെ വിൻസെസിലൂടെ പറക്കുമ്പോഴാണ് ഭീമന്‍ പക്ഷി വന്ന് വിമാനത്തിലിടിച്ചത്. വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് കോക്ക്പിറ്റിലെത്തിയ പക്ഷിയുടേയും ചോരയില്‍ കുളിച്ച പൈലറ്റിന്റേയും ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
പൈലറ്റ് തന്നെയാണ് വീഡിയോ ചിത്രീകരിച്ചതും. വിമാനത്തിലിടിച്ച പക്ഷി ഏതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. എന്നിരുന്നാലും 10 അടി വരെ ചിറകിന് നീളമുള്ള ആന്‍ഡിയന്‍ കോന്‍ഡോറാണിതെന്നാണ് കരുതപ്പെടുന്നത്. ഇടിയുടെ ആഘാതത്തില്‍ പക്ഷെ തല്‍ക്ഷണം ചത്ത് പോയിരുന്നു.
Pilot safely lands his plane after a huge bird struck his windshield in the Los Ríos Province, Ecuador. Ariel Valiente was not injured during the incident. pic.twitter.com/Rl3Esonmtp
— Breaking Aviation News & Videos (@aviationbrk) June 15, 2023
ഇത്രവലിയ വെല്ലുവിളിയുണ്ടായിട്ടും ധൈര്യത്തോടെ വിമാനം ലാന്‍ഡ് ചെയ്യിച്ച പൈലറ്റിനാണ് നെറ്റിസണ്‍സിന്റെ കയ്യടി മുഴുവന്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us