ബംഗളൂരു:രാജ്യത്തെ പ്രമുഖ ഐടി ഹബ്ബുകളിലൊന്നാണ് ബംഗളൂരു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടിലായനഗരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടിയത്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ബെംഗളൂരുവും വാര്‍ത്തകളിലും ഇടം നേടി. വെള്ളം കെട്ടിക്കിടക്കുന്ന തെരുവുകളില്‍ ട്രാക്ടറുകളിലും ബുള്ഡോസറുകളിലും യാത്രചെയ്ത് ഓഫീസില്‍ ജോലിക്കെത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോള്‍ ഒരു കോഫി ഷോപ്പില്‍ നിന്ന് ഡെസ്ക്ടോപ്പില് ജോലി ചെയ്യുന്ന ഒരാളെ കാണിക്കുന്ന ഒരു ഫോട്ടോ സങ്കേത് സാഹു എന്നയാള്‍ ട്വിറ്ററില്‍ പങ്കിട്ടിരിക്കുകയാണ്. ”തേര്‍ഡ് വേവ് കോഫിയില്‍ നിന്ന് ഒരു പൂര്‍ണ്ണ ഡെസ്ക്ടോപ്പ് സജ്ജീകരണവുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടു, കാരണം അവരുടെ ഓഫീസുകള്‍ വെള്ളപ്പൊക്കത്തിലാണ്,” അദ്ദേഹം സെപ്റ്റംബര്‍ 7 ന് ട്വീറ്റ് ചെയ്തു.
ലാപ്ടോപ്പിനൊപ്പം മോണിറ്റര്‍ മാത്രം ഉപയോഗിക്കുകയാണെങ്കില്‍ മനസ്സിലാക്കാമായിരുന്നു.. എന്നാല്‍ ചിത്രത്തില്‍ കാണുന്നയാള്‍ മുഴുവന്‍ സിപിയു സാധനങ്ങളും ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാങ്കേതിക വിദ്യയ്ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന പീക്ക് ബെംഗളൂരു എന്ന പേജാണ് പോസ്റ്റ് റീട്വീറ്റ് ചെയ്തത്. ഇതിന് ഇതുവരെ 1800-ലധികം ലൈക്കുകളും 95 റീട്വീറ്റുകളും ലഭിച്ചു. നിരവധി പേര് അവരുടെ സമര്‍പ്പണത്തെ അഭിനന്ദിച്ചപ്പോള്‍ ഫോട്ടോ നെറ്റിസണ്‍മാരെ അമ്പരപ്പിച്ചു