ബോളിവുഡിലെ മുന്നിട്ട് നില്‍ക്കുന്ന ഫിറ്റ്നസ് താരമാണ് ഹൃത്വിക് റോഷന്‍ എന്നതില്‍ തര്‍ക്കമില്ല. 43കാരനായ താരം തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും വര്‍ക്കൗട്ട് രീതികളുമൊക്കെ ആരാധകര്‍ക്ക് വേണ്ടി പരസ്യമാക്കുകയും ചെയ്യാറുണ്ട്. വസ്തുക്കള്‍ ബാലന്‍സ് ചെയ്യുന്ന കലയാണ് താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജിമ്മില്‍ വച്ച് ഡംബലിന്റെ സഹായത്തോടെയാണ് അദ്ദേഹം ചൂണ്ടുവിരലില്‍ ബാലന്‍സിങ് കാണിക്കുന്നത്. നിരവധി ആരാധകരാണ് അദ്ദേഹത്തെ അഭിനന്ദിച്ചും പുകഴ്ത്തിയും രംഗത്തെത്തിയത്. തൂവലു പോലെയാണ് ക്രിഷ് താരം ഭാരമുളള ഡംബല്‍ വിരലില്‍ നിര്‍ത്തുന്നതെന്ന് ആരാധകര്‍ പറഞ്ഞു.

‘ക്രിഷ് തന്റെ സൂപ്പര്‍ പവര്‍ കാണിക്കുന്നു’ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. യൂറോപ്പില്‍ ഒരു ചിത്രീകരണത്തിന്റെ ഭാഗമായി എത്തിയ ഹൃത്വിക് സെല്‍ഫി ടിപ്സും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് തന്റെ സഹോദരിയായ സുനൈനയുടെ അത്ഭുതപ്പെടുത്തുന്ന പരിണാമം വെളിവാക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം പങ്കുവച്ചത് ചര്‍ച്ചയായി മാറിയിരുന്നു. ആര്‍ക്കും പ്രചോദനം ആകുന്ന തരത്തിലായിരുന്നു സുനൈനയുടെ മാറ്റം.

പ്രമുഖ സംവിധായകനായ രാകേഷ് റോഷന്റെ മക്കളാണ് ഹൃത്വിക്കും സുനൈനയും. സൂസന്‍ ഖാനെയാണ് ഹൃത്വിക് വിവാഹം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു. കാബിലാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ