പുതിയൊരു ഗെയിമാണ് നിലവിൽ ട്വിറ്ററിൽ കൗതുകമുണർത്തുന്നത്. ബുധനാഴ്ച ഒരു ട്വിറ്റർ യൂസർ കടുവകളുടെ ഒരു ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ചോദിച്ചു, ഇതിൽ നിങ്ങൾക്ക് എത്ര കടുവകളെ കാണാമെന്ന്. ഒറ്റ നോട്ടത്തിൽ നാല് കടുവകളെയാണ് എല്ലാവർക്കും കാണാൻ സാധിക്കുന്നത്. എന്നാൽ ഇതിൽ പത്തിലധികം കടുവകൾ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

ട്വിറ്ററിൽ 3,500 ലധികം ലൈക്കുകളുമായി കടുവകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. മൂവായിരത്തിലധികം പ്രതികരണങ്ങളും ലഭിച്ചു. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ളവരാണ് ഇതിന് പ്രതികരണം നൽകിയത്.

ചിത്രത്തിലെ കടുവകളുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്തുകയും, ഇന്ന് രാവിലെ തന്റെ 41 ദശലക്ഷം ട്വിറ്റർ ഫോളോവർമാരോട് ഉത്തരം വെളിപ്പെടുത്തുകയും ചെയ്തു. 11 കടുവകൾ ഉണ്ട് ചിത്രത്തിൽ എന്നാണ് ബിഗ് ബി പറയുന്നത്.

നടി ദിയ മിർസയും ഒരു കൈ നോക്കി. ബച്ചനെക്കാൾ അഞ്ച് കടുവകളെ കൂടുതൽ ദിയയ്ക്ക് കണ്ടെത്താൻ സാധിച്ചു. 16 കടുവകൾ എന്നാണ് ദിയയുടെ ഉത്തരം.

പ്രാചി ദേശായിയും ഇതിനോട് യോജിച്ചു. എന്നാൽ അജയ് സിങ് എന്നൊരു ട്വിറ്റർ യൂസർ 18 കടുവകളെ കണ്ടെത്തി. ഇനി നിങ്ങളുടെ ഊഴമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook