/indian-express-malayalam/media/media_files/uploads/2023/07/Housewife-irons-dress-without-electricity.jpg)
Housewife irons dress without electricity
സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് മനുഷ്യർ ചിലപ്പോൾ ചില കണ്ടുപിടുത്തങ്ങൾ നടത്തും. അത്തരമൊരു കണ്ടുപിടിത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. വിറകടുപ്പുകൾ ഗ്യാസ് സ്റ്റൗവിനു വഴിമാറി, ചിരട്ട കത്തിച്ചു തേയ്ക്കുന്ന ഇസ്തിരിപ്പെട്ടികൾക്ക് പകരം കറന്റിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടികളും ഇടം പിടിച്ചു. പക്ഷേ ഒരൊറ്റ കുഴപ്പം, കറന്റു പോയാൽ ഇസ്തിരിയിടൽ പരിപാടി പാളും.
അത്തരമൊരു സാഹചര്യത്തിൽ, ഒന്നു മഴ വന്നു വിളിക്കുമ്പോഴേക്കും കറന്റ് മഴയ്ക്ക് ഒപ്പം പോവുന്ന നാട്ടിലെ ആളുകൾ എന്തു ചെയ്യും. കറന്റില്ലാത്തപ്പോൾ ഇസ്തിരിയിടാൻ ഒരു വീട്ടമ്മ കണ്ടത്തിയ വഴിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാവിലെ മകളുടെ ഡ്രസ്സ് തേച്ചു കൊടുക്കണം. പക്ഷേ കറന്റുമില്ല. ഉടനെ ഇസ്തിരിപ്പെട്ടിയുമെടുത്ത് അടുക്കളയിലെത്തി ഗ്യാസ് സ്റ്റൗ ഓണാക്കി ഇസ്തിരിപ്പെട്ടി തീയ്ക്ക് മുകളിൽ വച്ച് ചൂടാക്കി പരിഹാരം കണ്ടിരിക്കുകയാണ് ഒരു വീട്ടമ്മ. ചൂടായി കിട്ടിയ ഇസ്തിരിപ്പെട്ടി വച്ച് തുണികൾ വൃത്തിയായി തേയ്ക്കുകയും ചെയ്തു.
വീഡിയോ ഇതിനകം വൈറലാവുകയും 30 ലക്ഷം ആളുകൾ കാണുകയും ചെയ്തു. എന്നാൽ ഇതത്ര അനുകരണനീയമായ ഒരു പോംവഴിയല്ലെന്നാണ് ഒരുവിഭാഗം ആളുകൾ കമന്റ് ചെയ്യുന്നത്. അപകടമുണ്ടാവാനുള്ള സാധ്യത ഏറെയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.