scorecardresearch
Latest News

ചൂടിനെ തോല്‍പ്പിക്കാന്‍ കാര്‍ ചാണകത്തില്‍ പൊതിഞ്ഞ് ഡോക്ടര്‍; വീഡിയോ

ഡോക്ടറുടെ വിദ്യക്ക് നല്ല ചൂടന്‍ പരിഹാസമാണ് നെറ്റിസണ്‍സ് കൊടുത്തത്

Viral video, Trending

വര്‍ധിച്ച് വരുന്ന ചൂടിനെ തോല്‍പ്പിക്കാന്‍ സാധ്യമായിരുന്നെങ്കില്‍ 24 മണിക്കൂറും വെള്ളത്തില്‍ വരെ കിടക്കാന്‍ തയാറാണ് ഇന്ന് ജനങ്ങള്‍. എന്നാല്‍ അതൊന്നുമല്ല മധ്യ പ്രദേശ് സ്വദേശിയും ഹോമിയോപ്പതി ഡോക്ടറുമായ സുശീല്‍ സാഗര്‍ കണ്ടുപിടിച്ച മാര്‍ഗം. ചൂടിനെ മറികടക്കാന്‍ തന്റെ കാറിനെ ചാണകം കൊണ്ട് മൂടിയിരിക്കുകയാണ് ഡോക്ടര്‍.

കാറിന്റെ മുകള്‍ ഭാഗത്തെ ഷീറ്റ് ചൂട് വലിച്ചെടുക്കുകയും കാറിന്റെ അകത്തെ താപനില വര്‍ധിപ്പിക്കുകയും ചെയ്യുന്നത് വേനല്‍ക്കാലത്ത് സാധരണമാണ്. എന്നാല്‍ ചാണകം ഉപയോഗിച്ച് മറച്ചതിന് ശേഷം കാറിനുള്ളിലെ ചൂട് വര്‍ധിക്കുന്നില്ല. കാറിനുള്ളിലെ ചൂട് ഇത്തരത്തില്‍ കുറയ്ക്കാനാകും, സുശീല്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ചാണകം കാരണം കാറില്‍ തണുപ്പ് വരുന്നതുകൊണ്ട് എസി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. വെള്ളം വീണില്ലെങ്കില്‍ രണ്ട് മാസം വരെ ചാണകം അതേ രീതിയില്‍ കാറിന് പുറത്ത് നിലനില്‍ക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഡോക്ടറിന്റെ പുതിയ വിദ്യയെ നല്ല ചൂടില്‍ പരിഹസിക്കുകയാണ് നെറ്റിസണ്‍സ്. കണ്ടാല്‍ പാവമാണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തിന്റെ മനസിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്നാണ് ഒരാളുടെ കമന്റ്. ഇത് വെറും വിഡ്ഢിത്തമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

കാറില്‍ ഇത് സാധ്യമാകുമോ എന്നറിയില്ല, പക്ഷെ ഗ്രാമങ്ങളില്‍ വര്‍ഷങ്ങളായി വിടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താന്‍ ചാണകം ഉപയോഗിക്കാറുണ്ടെന്ന് ഒരാള്‍ ചൂണ്ടിക്കാണിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Homeopathic doctor coats car with cow dung to beat the heat viral video