scorecardresearch

Google Trends: ഹോളി ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം; ഗൂഗിളിലും താരം

രാജ്യത്തിന്റെ പലയിടങ്ങളിലും ഹോളി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു

രാജ്യത്തിന്റെ പലയിടങ്ങളിലും ഹോളി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു

author-image
Trends Desk
New Update
Holi Celebration FI

ഫയൽ ഫൊട്ടോ

നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതലായി ഹോളി ആഘോഷിക്കുന്നതെങ്കിലും കേരളത്തിലടക്കം പലയിടങ്ങളിലും ഇപ്പോൾ ഹോളി ആഘോഷം നടക്കാറുണ്ട്. ഈ വർഷം മാർച്ച് 4നാണ് ഹോളി ആഘോഷിക്കുന്നത്. വെള്ള വസ്ത്രങ്ങൾ അണിഞ്ഞ് എത്തി പരസ്പരം നിറങ്ങൾ വാരി വിതറുന്നു ഹോളി ആഘോഷത്തിൽ കുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുക്കാറുണ്ട്.

Advertisment

രാജ്യത്തിന്റെ പലയിടങ്ങളിലും ഹോളി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഹോളിയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ തിരഞ്ഞ് ലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിലും എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 2 ലക്ഷത്തിലധികം ആളുകളാണ് ഹോളി ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡ്സിലും ഹോളി ഇടംനേടിയിട്ടുണ്ട്.

തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് ഹോളി സൂചിപ്പിക്കുന്നത്. ഹോളിയെ സംബന്ധിച്ച് വിവിധ ഐതിഹ്യങ്ങൾ ഉണ്ട്. ഹോളിയുടെ ആദ്യ ദിനത്തെ ഹോളികാ ദഹന്‍ ചോട്ടി ഹോളി എന്നും രണ്ടാം ദിനം രംഗ്വാലി ഹോളി എന്നും ആണ് വിളിക്കുന്നത്. ഹോളിക എരാക്ഷസിയെ സങ്കല്പ്പിച്ച്, അഗ്നിക്കിരയാക്കുന്നത് ഹോളിയുടെ ആദ്യ ദിനമാണ്. രംഗോലി ഹോളി എന്ന രണ്ടാം ദിനമാണ് പരസ്പരം നിറങ്ങള്‍ വാരി വിതറുന്നത്.

Advertisment

Also Read: Happy Holi 2026 Wishes: പ്രിയപ്പെട്ടവർക്ക് നേരാം വർണ്ണാഭമായ ഹോളി ആശംസകൾ

കളിത്തോഴിമാരായ രാധയോടും ഗോപികമാരോടുമൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കൃഷ്ണന്‍ അവരുടെ മേല്‍ നിറങ്ങള്‍ വാരി വിതറിയതിന്റെ ഓര്‍മ്മക്കായാണ് ഹോളി ആഘോഷിക്കുന്നതെന്നാണ് സങ്കൽപം.

Read More: നിറങ്ങളുടെ ഉത്സവത്തിന് മുഖങ്ങൾ പലത്: ഇന്ത്യയിലെ അത്ഭുതപ്പെടുത്തുന്ന ഹോളി ആചാരങ്ങൾ ഇവയാണ്

Trends Google Holi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: