ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്നു ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്നത് ഇന്ത്യയുടെ നിലവിലെ പ്രധാനമന്ത്രിയെ. ജവഹര്‍ലാല്‍ നെഹ്‌റുവിന് പകരം നരേന്ദ്ര മോദിയുടെ ചിത്രമാണ് ഗൂഗിളില്‍ വരുന്നത്.

സെര്‍ച്ച് ലിസ്റ്റില്‍ ആദ്യം വരുന്ന പേര് ജവഹര്‍ലാല്‍ നെഹ്‌റു എന്നു തന്നെയാണ്. കൂടെ നെഹ്‌റുവിനെക്കുറിച്ച് ചെറിയൊരു വിവരണവും നല്‍കിയിട്ടുണ്ട്. എന്നാല്‍ ചിത്രം നരേന്ദ്ര മോദിയുടേതാണ്.

ഏപ്രില്‍ 25നാണ് ഇക്കാര്യം ഒരു യൂസറുടെ ശ്രദ്ധയില്‍ പെടുന്നത്. അദ്ദേഹം അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പുറമെ മറ്റുള്ളവരും ഇതിന്റെ പുറകേ പോയി. എന്തുകൊണ്ടാണ് ഇങ്ങനെ എന്നാണ് എല്ലാവരുടേയും ചോദ്യം.

ചിലര്‍ ഗൂഗിളിനെ തന്നെ ടാഗ് ചെയ്യുന്നു, ചിലര്‍ ചോദിക്കുന്നത് വേള്‍ഡ് വൈഡ് വെബിനോടാണ്. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ ട്വിറ്ററില്‍ ചോദ്യങ്ങള്‍ നിറയുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ