scorecardresearch
Latest News

100 വയസുള്ള ആന മുത്തശ്ശിയെ കണ്ടിട്ടുണ്ടോ?, ഇതാ

ലോകത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആനയാണിത്

elephant

ആനപ്രേമികൾക്ക് ഒരു കുറവുമില്ലാത്ത ഇടമാണ് സോഷ്യൽ മീഡിയ. ആനയുടെ ചിത്രങ്ങളും അവയുടെ വിഡിയോകളുമെല്ലാം പലപ്പോഴും വൈറലാകാറുണ്ട്.

ആനപ്രേമികളെ ആവേശത്തിലാക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദ. ലോകത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വത്സല എന്ന ആനയുടെ വീഡിയോയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. തുമ്പികൈ ആട്ടി പതിയ നടന്നുവരുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.

മധ്യപ്രദേശിലെ പന്നയിൽ നിന്നുള്ള വത്സലയാണ് ലോകത്ത് 100 വർഷത്തിനപ്പുറം ജീവിക്കുന്ന ഏക ആനയെന്നും നന്ദ കുറിച്ചിട്ടുണ്ട്. പന്ന കടുവാ സങ്കേതത്തിൽ കടുവകളെ നിരീക്ഷിക്കുന്നതിൽ ഈ ആന പ്രധാന പങ്കുവഹിച്ചിരുന്നു.

ഞായറാഴ്ച പങ്കുവച്ച വീഡിയോ ഇതിനോടകം 14,000 ത്തിലധികം പേരാണ് കണ്ടത്. പലരും വത്സലയെ കണ്ടത്തിന്റെ സന്തോഷം പങ്കുവച്ചപ്പോൾ, ആന മുത്തശ്ശിയുടെ കാലിലെ ചങ്ങല ചിലരെയെങ്കിലും അസ്വസ്ഥരാക്കി.

2019-ൽ മരിച്ച ചെങ്ങല്ലൂർ ദാക്ഷായണിയുടെപ്രായമാണ് വത്സല മറികടന്നത്. ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന എന്ന പേജിൽ ദാക്ഷായണി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു. ഗജ മുത്തശ്ശി അല്ലെങ്കിൽ ആന മുത്തശ്ശി എന്ന് അറിയപ്പെട്ടിരുന്ന ചെങ്ങല്ലൂർ മഹാദേവ ക്ഷേത്രത്തിലെ ക്ഷേത്രാചാരങ്ങളിലും ഘോഷയാത്രകളിലും പങ്കെടുത്തിരുന്നു എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Also Read: ഇത് വിജിലിന്റെ ‘നയന്‍സ്’; വിവാഹ മേക്കപ്പ് പുനരാവിഷ്കരണത്തിന് കയ്യടി

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Heres the oldest the only elephant to be living beyond 100 years