scorecardresearch

വീണ്ടും ഒത്തുചേർന്ന് 'ഹലോ കുട്ടിച്ചാത്തൻ' താരങ്ങൾ; കമന്റുമായി വർഷയും നിമ്മിയും

കുട്ടിച്ചാത്തന്റെയും സുഹൃത്തുക്കളുടെയും കഥ പറഞ്ഞ ജനപ്രിയ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന 'ഹലോ കുട്ടിച്ചാത്തൻ'

കുട്ടിച്ചാത്തന്റെയും സുഹൃത്തുക്കളുടെയും കഥ പറഞ്ഞ ജനപ്രിയ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന 'ഹലോ കുട്ടിച്ചാത്തൻ'

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
hello kuttichathan

ചിത്രം: ഇൻസ്റ്റഗ്രാം

ഇന്നും പലരും ഓർത്തിരിക്കുന്ന നിരവധി ആരാധകരുള്ള ടെലിവിഷൻ പരമ്പയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന 'ഹലോ കുട്ടിച്ചാത്തൻ'. ചുരുങ്ങിയ സമയംകൊണ്ടുതന്നെ കുട്ടിച്ചാത്തനിലെ കുട്ടി താരങ്ങളെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയിരുന്നു. വർഷങ്ങൾക്കിപ്പുറം കുട്ടിച്ചാത്തനിലെ താരങ്ങളെല്ലാം വീണ്ടും ഒത്തുചേരുന്ന എഐ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

Advertisment

ഹലോ കുട്ടിച്ചാത്തൻ റീ യൂണിയൻ പാർട്ടിയിൽ താരങ്ങളെല്ലാം ഒത്തുകൂടുന്നതാണ് എഐ ആവിഷ്കരിച്ചിരിക്കുന്നത്. പരമ്പരയിൽ പ്രധാനവേഷങ്ങളിലെത്തിയ നടൻ ഷെയ്ൻ നിഗം, ഗായിക അഭിരാമി സുരേഷ്, ഡാൻസർ നവനീത് മാധവ്, നർത്തകിയും നടിയുമായ ശ്രദ്ധ ഗോകുൽ, അഭയ് തമ്പി എന്നിവരെയാണ് ചിത്രത്തിൽ കാണാനാവുക..

Also Read: താജ്‌മഹൻ 'കാണാനില്ല'! വൈറലായി വീഡിയോ

നടൻ നീരജ് മാധവിന്റെ സഹോദരൻ കൂടിയായ നവനീത് മാധവ് ആയിരുന്നു സീരിയലിലെ പ്രധാന കഥാപാത്രമായ കുട്ടപ്പായിയെ അവതരിപ്പിച്ചത്. വിവി എന്ന കഥാപാത്രമായാണ് നടൻ ഷെയ്ൻ നിഗം എത്തിയത്. നിമ്മിയായി അഭിരാമിയും വർഷയായി ശ്രദ്ധയും എത്തി. കുട്ടപ്പായി എന്ന കുട്ടിച്ചാത്തന്റെയും നാലു സുഹൃത്തുക്കളുടെയും കഥയാണ് 'ഹലോ കുട്ടിച്ചാത്തൻ' പറഞ്ഞത്. 

Also Read: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ

ഏറെ കാലത്തിനു ശേഷം പ്രിയ പരമ്പരയിലെ താരങ്ങളെ ഒരുമിച്ച് കണ്ട കൗതുകത്തിലാണ് പ്രേക്ഷകർ. "diljith_divakar_official" എന്ന അക്കൗണ്ടാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.  അഭിരാമി സുരേഷും ശ്രദ്ധ ഗോകുലും അടക്കം നിരവധി പേരാണ് പോസ്റ്റിൽ രസകരമായ കമന്റുകളുമായെത്തുന്നത്.

Read More: 'അന്ന് മണവാളൻ പറഞ്ഞപ്പോൾ ഇത്രയും ഫീൽ ചെയ്തിരുന്നില്ല'; കേരളം അറിയാത്ത ആ രഹസ്യം ഇതാ; വീഡിയോ

Shane Nigam Viral Viral Photo AI Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: