‘പൊന്നേ, കാണാൻ ഭാഗ്യമുണ്ടായല്ലോ’; പഴയ കൂട്ടുകാരികൾ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയപ്പോൾ

വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയപ്പോൾ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് വിതുമ്പുകയാണ് ഈ മുത്തശ്ശിമാർ

friendship, viral video

ഊഷ്മളമായ, ഉപാധികളില്ലാത്ത സൗഹൃദങ്ങൾ ജീവിതത്തിന് നൽകുന്ന തണൽ ചെറുതല്ല. എത്ര വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയാലും ഇന്നലെ പറഞ്ഞുനിർത്തിയിടത്തുനിന്നും തുടങ്ങുന്നതുപോലെ, സംസാരിച്ചു തുടങ്ങാൻ കഴിയുന്ന സ്വാതന്ത്ര്യവും ഇഴയടുപ്പവുമുള്ള സൗഹൃദങ്ങൾ. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങൾ കഴിയുന്തോറും സൗഹൃദബന്ധങ്ങൾക്ക് വ്യാപ്തി കൂടും.

രണ്ടു കൂട്ടുകാരികൾ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയപ്പോഴുള്ള ആഹ്ലാദപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. കെട്ടിപ്പിടിച്ച് വിതുമ്പി കരയുന്ന രണ്ട് മുത്തശ്ശിമാരെയാണ് വീഡിയോയിൽ കാണാനാവുക.

ഈ മുത്തശ്ശിമാരുടെ നിസ്വാർത്ഥമായ സ്നേഹപ്രകടനം സോഷ്യൽ മീഡിയയുടെയും ഇഷ്ടം കവർന്നിരിക്കുകയാണ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Heartwarming video of two old friends meet after years

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express