/indian-express-malayalam/media/media_files/uploads/2023/07/Viral-Video.jpg)
7.36 ലക്ഷം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്
സ്കൂള്‍ കാലഘട്ടത്തില്‍ നമുക്കെല്ലാവര്‍ക്കും കാണും പ്രിയപ്പെട്ട ഒരു അധ്യാപകനോ അധ്യാപകയോ. എത്ര പ്രായമായാലും ആ പ്രിയപ്പെട്ട അധ്യാപകരെ നമ്മള്‍ മറക്കാറില്ലെന്നാണ് മറ്റൊരു വാസ്തവം
നിരവധി വിദ്യാര്‍ഥികളുടെ ഭാവിയില്‍ നിര്‍ണായക പങ്കുവഹിച്ചതിന് ശേഷമാണ് പല അധ്യാപകരും സ്കൂളുകളില്‍ നിന്ന് പടിയിറങ്ങുന്നത്. ഒരു യുഗം അവസാനിച്ചതുപോലെയാണ് അധ്യാപകര്‍ തൊഴില്‍ കാലഘട്ടം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അനുഭവപ്പെടുക.
35 വര്‍ഷത്തെ സര്‍വീസ് അവസാനിപ്പിച്ച് മടങ്ങുന്ന അധ്യാപകന് വദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയ യാത്രയയപ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 7.36 ലക്ഷം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.
അധ്യാപകന്‍ സ്കൂളില്‍ നിന്ന് അവസാനമായി പടിയിറങ്ങുമ്പോള്‍ ഇരുവശത്തു നിന്ന് കൈകൊട്ടി യാത്രയയക്കുന്ന വിദ്യാര്‍ഥികളേയും അധ്യാപകരേയുമാണ് വീഡിയോയില്‍ കാണാനാകുന്നത്. തന്നോടുള്ള സ്നേഹം മനസിലാക്കുന്ന അധ്യാപകന്‍ നിറ കണ്ണുകളോടെയാണ് നടന്നകലുന്നത്.
ഇവിടെയാണ് ഇത്തരമൊരു സംഭവം നടന്നതെന്നത് വീഡിയോയില്‍ വ്യക്തമാക്കിയിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us