കൊറോണ വൈറസ്(കോവിഡ് 19) പ്രതിരോധത്തിൽ കേരളം ലോകത്തിന് മുന്നിൽ മാതൃകയാകുമ്പോൾ, അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും കേരള മോഡൽ പ്രശംസിക്കപ്പെടുമ്പോൾ, ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് നാട് കൈയടിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മറ്റൊരു ചിത്രമാണ്. ഇഎംഎസ്സിനും ഇ.കെ നായനാർക്കുമിടയിൽ നിൽക്കുന്ന കെ.കെ ശൈലജയുടെ ഒരു പഴയകാല ചിത്രം. എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സന്ധ്യയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

നിപ മുതൽ കൊറോണ വരെയുള്ള പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നതിൽ കെ.കെ ശൈലജ വഹിച്ച, വഹിക്കുന്ന പങ്ക് ഏറെ പ്രശംസിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു ചിത്രം പുറത്തുവന്നിരിക്കുന്നത്.

Read More: ‘ഇതെല്ലാം നാട് കാണുന്നുണ്ട്, വളരെ ചീപ്പാകരുത്’, കോവിഡ്-19 ചര്‍ച്ചയില്‍ പ്രതിപക്ഷത്തോട് കെ.കെ.ശെെലജ

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാനകമ്മറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ.കെ ശൈലജ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഏഴ് വർഷത്തെ സർവീസ് ബാക്കി നിൽക്കെ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി 2004 ൽ സ്വയം വിരമിക്കുകയായിരുന്നു. 2016 ൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ 67,013 വോട്ട് നേടി 12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ.കെ ശൈലജ വിജയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook