ആരോഗ്യരംഗത്തെ ‘കേരള മോഡൽ’ ആഗോളശ്രദ്ധ നേടുന്നു. വെെറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കേരളം മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ബിബിസി. നിപ, കൊറോണ വെെറസ് ബാധകളെ കേരളം പ്രതിരോധിച്ച രീതി ശ്ലാഘനീയമാണെന്നാണ് ബിബിസിയിലെ ‘വർക്ക് ലെെഫ് ഇന്ത്യ’ എന്ന ചർച്ചയിലാണ് പരാമർശം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്നു കേരളം വ്യത്യസ്‌തമാണെന്ന് ബിബിസി ചർച്ചയിൽ പറയുന്നു. വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്. വീഡിയോ ആരോഗ്യ മന്ത്രി കെകെ ശൈലജ തന്റെ ഫെയ്‌സ് ബുക്ക് പേജിൽ പങ്കുവച്ചു.
കൊറോണ, നിപ, സിക വൈറസുകള്‍ക്കെതിരെ കേരളം കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്‌ത ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളിൽനിന്ന് എന്താണ് മാതൃകയാക്കേണ്ടതെന്ന് ദേവിന ഗുപ്‌ത പാനലിസ്റ്റുകളോട് ചോദിക്കുന്നു. പ്രമുഖ വൈറോളജിസ്റ്റായ ഡോ. ഷഹീദ് ജമീലാണ് ദേവിനയുടെ ചോദ്യത്തിനു മറുപടി നല്‍കിയത്. ആരോഗ്യമേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമാണു കേരളം. പ്രാഥമികാരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും ഡോക്‌ടർ ചൂണ്ടിക്കാട്ടി.
ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ.ഷാഹിദ് ജമീല്‍ എന്നിവരടങ്ങുന്നതായിരുന്നു പാനൽ.