scorecardresearch

Latest News

ആയിരം പാദസരങ്ങള്‍ കിലുങ്ങി..; യാത്രയയപ്പ് യോഗത്തില്‍ ചുവടുവച്ച് ആഘോഷമാക്കി അധ്യാപിക

നിലയ്ക്കാത്ത കൈയ്യടിയുടെ അകമ്പടിയില്‍ ലിറ്റില്‍ തെരേസ് ആസ്വദിച്ചായിരുന്നു ഓരോ ചുവടുകളും വച്ചത്

Viral Video, Teacher Dancing

കോട്ടയം: യാത്രയയപ്പ് യോഗങ്ങള്‍ എന്നും ആദരവിന്റേയും തിരിഞ്ഞുനോട്ടത്തിന്റേതുമൊക്കെയാണ്. പലപ്പോഴും അധ്യാപകര്‍ വളരെ വേദനയോടെയാണ് വിദ്യാലയത്തിന്റെ പടിയിറങ്ങാറ്. പക്ഷെ തന്റെ യാത്രയയപ്പ് യോഗം കുറച്ച് സ്പെഷ്യലാക്കിയിരിക്കുയാണ് കോട്ടയം നട്ടാശേരി സെന്റ് മർസെലിനാസ് ഹൈസ്കൂളിലെ പ്രധാന അധ്യാപികയായ സിസ്റ്റര്‍ ലിറ്റില്‍ തെരേസ്.

യാത്രയയപ്പ് യോഗത്തില്‍ ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’ എന്ന ഗാനത്തിന് ലിറ്റില്‍ തെരേസ് ചുവടുവച്ചു. പ്രധാന അധ്യാപിക ചുവടുകള്‍ വച്ച് തുടങ്ങിയത് മുതല്‍ വിദ്യാര്‍ഥികള്‍ കൈയ്യടി തുടങ്ങിയതാണ്. നിലയ്ക്കാത്ത കൈയ്യടിയുടെ അകമ്പടിയില്‍ ലിറ്റില്‍ തെരേസ് ആസ്വദിച്ചായിരുന്നു ഓരോ ചുവടുകളും വച്ചത്.

സ്റ്റേജിന് പിന്നിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും വേദിയിലിരിക്കുന്ന വിശിഷ്ഠാഥിതികളുമെല്ലാം ലിറ്റില്‍ തെരേസിന് പ്രോത്സാഹനം നല്‍കുന്നത് വീഡിയോയില്‍ കാണാം. സ്കൂളിന്റെ വാര്‍ഷികാഘോഷത്തിന് ഒപ്പമായിരുന്നു യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചത്. ജെയിമോന്‍ എബ്രാഹം കീനാന്‍പറമ്പില്‍ എന്നയാളാണ് ഫെയ്സ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Also Read: വിദ്യാര്‍ഥികള്‍ മടങ്ങി, ഇനി സൈനികര്‍ക്ക് സഹായം; യുദ്ധഭൂമിയിലെ അധ്യാപകര്‍

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Headmistress dancing on her farewell meeting viral video