ബിവറേജസിനു മുന്നിലെ ക്യൂ സിനിമാ തിയേറ്ററുകളിൽപ്പോലും ചിലപ്പോൾ കാണാനാവില്ല. അപ്പോൾപിന്നെ ഒരു ദിവസം അപ്രതീക്ഷിതമായി ബിവറേജ് അടച്ചിട്ടാലുണ്ടാകുന്ന കാര്യം പറയണ്ടതില്ലല്ലോ? ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല ചെയ്യപ്പെട്ടതിൽ പ്രതിഷധിച്ച് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തപ്പോൾ ഏറ്റവും കൂടുതൽ വിഷമത്തിലായത് മദ്യപാന്മാരാണ്. പെട്ടെന്നുണ്ടായ ഹർത്താൽ ഏറ്റവും കൂടുതൽ വലച്ചതും മദ്യപാന്മാരെയാണ്.
ഒരു ദിവസത്തെ ഹർത്താൽ എത്രമാത്രം കുടിയന്മാരുടെ ജീവിതത്തെ ബാധിച്ചുവെന്നറിയാൻ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോ കണ്ടാൽ മതി. ഹർത്താൽ കഴിഞ്ഞ് പെുമ്പാവൂരിലെ ബിവറേജ് തുറന്നപ്പോഴത്തെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എണ്ണാൻ കഴിയാത്ത വിധം ആൾക്കാരാണ് ബിവറേജിനു മുന്നിലത്തെ ഗേറ്റിനു പുറത്ത് കാവൽനിന്നത്. ബിവറേജ് തുറന്ന ഉടനെ എല്ലാവരും അകത്തേക്ക് ഓടി. ചിലർ സമീപത്തെ മതിലും ചാടിക്കടന്ന് ഓടി. ഒടുവിൽ മതിൽ പൊളിഞ്ഞ് താഴെ വീണു.