scorecardresearch
Latest News

ആലിയയെ അറിയില്ലെന്ന് ഗിബ്ബ്‌സ്, ബൗണ്ടറി കടത്തി ആലിയ, സിക്‌സ് പറത്തി ഇതിഹാസ താരത്തിന്റെ മറുപടി

ഇനി ഒരിക്കലും ഗിബ്ബ്‌സിന് ആലിയയെ മറക്കില്ല. ഗിബ്ബ്സിന്റെ ഒരു ട്വീറ്റിലാണ് സംഭവങ്ങളുടെ തുടക്കം

Alia Bhatt, ആലിയ ഭട്ട്,Harshall Gibbs,ഹർഷല്‍ ഗിബ്ബ്സ്, Alia Gibbs,ആലിയ ഗിബ്ബ്സ്, ie malayalam, ഐഇ മലയാളം

ക്രിക്കറ്റും ബോളിവുഡും, രണ്ടും പരസ്പരം വളരെയധികം അടുപ്പമുള്ള മേഖലകളാണ്. താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം.

ഹര്‍ഷല്‍ ഗിബ്‌സ്, എന്ന ദക്ഷിണാഫ്രിക്കന്‍ താരത്തെ അറിയാത്തവരുണ്ടാകുമോ? കുറവായിരിക്കും. 14 വര്‍ഷത്തോളം ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ഇതിഹാസ താരത്തെ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാരും മറക്കില്ല. ആലിയ ഭട്ടിനെയോ? ബോളിവുഡ് നടിമാരില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തന്റെ അഭിനയമികവു കൊണ്ട് കൈയ്യടി നേടിയ താരമാണ് ആലിയ. താരത്തെ അറിയാത്തവ സിനിമാ പ്രേമികളുണ്ടാകില്ല.

Read Here: ഊട്ടിയിലെ ഷൂട്ടിംഗ് ആഘോഷമാക്കി ആലിയ, ചിത്രങ്ങൾ

എന്നാല്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം അറിയുമോ? ആലിയയെ ഗിബ്ബ്‌സിനിന് ഇന്നുവരെ അറിയില്ലായിരുന്നു. ഇനി ഒരിക്കലും ഗിബ്ബ്‌സിന് ആലിയയെ മറക്കാനാവുകയുമില്ല. എങ്ങനെ എന്നല്ലേ? ഇന്നലെ ഗിബ്ബ്‌സ് ചെയത ഒരു ട്വീറ്റിലാണ് സംഭവങ്ങളുടെ തുടക്കം.


പതിവുപോലെ സാധാരണ ചെയ്യാറുള്ളത് പോലൊരു ട്വീറ്റ് ഇന്നലെ രാവിലെ ഗിബ്ബ്‌സ് ട്വീറ്റ് ചെയ്്തു. അതിന് ട്വിറ്റര്‍ തന്നെ ലൈക്ക് ചെയ്തതോടെ താരം സന്തുഷ്ടനായി. തന്റെ സന്തോഷം പങ്കുവെക്കാനായി ഗിബ്ബ്‌സ് ഉപയോഗിച്ചത് ആലിയയുടെ ജിഫ് ആയിരുന്നു. ഇതോടെ ട്വിറ്ററിലെ ഇന്ത്യാക്കാരെല്ലാം ഓടി ഗിബ്ബിസിന്റെ പോസ്റ്റിലെത്തി. താങ്കള്‍ക്ക് ആലിയയെ അറിയുമോ? ആലിയയെ ഇഷ്ടമാണോ ? എന്നൊക്കെയായി ചോദ്യങ്ങള്‍.


കമന്റിന്റെ എണ്ണം കൂടിക്കൂടി വന്നതോടെ ഗിബ്ബ്‌സ് സുല്ല് പറഞ്ഞു. എനിക്കിവരെ അറിയില്ലെന്ന് താരം പറഞ്ഞു. പിന്നാലെ നിങ്ങള്‍ ഒരു നടിയാണെന്ന് അറിയില്ലെന്ന് ആലിയയെ ടാഗ് ചെയ്ത് തന്നെ ഗിബ്ബ്‌സ് ട്വീറ്റ് ചെയ്തു. ഇതിന് ആലിയ തന്നെ മറുപടിയുമായെത്തിയതോടെ കളി മാറി. തന്റെ തന്നെ ജിഫ് ഉപയോഗിച്ചായിരുന്നു ആലിയയുടെ മറുപടി. ക്രിക്കറ്റിലെ ഫോര്‍ സിഗ്നലിന്റെ ജിഫായിരുന്നു താരത്തിന്റെ മറുപടി.


ഇതിനും ഗിബ്ബ്‌സ് മറുപടി നല്‍കി. ഞാന്‍ ഡീല്‍ ചെയ്യുന്നത് സിക്‌സിലൂടെയാണ് ഫോറിലൂടെയല്ലെന്നായിരുന്നു ഗിബ്ബ്‌സിന്റെ മറുപടി. ഇതോടെ സംഗതി വൈറലായിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Harshall gibbs has no idea who is alia bhatt291054