scorecardresearch

Viral Video: പാട്ടിൽ നിന്നൊക്കെ സീൻ ഔട്ട് ആയി ഇപ്പോൾ എങ്ങനെ ജീവിക്കുന്നു? ദയയില്ലാതെ ട്രോളി ഹരീഷ്

Harish Sivaramakrishnan Video: "ചുമ്മാ സമയം കിട്ടുമ്പോൾ ഗൂഗിളിൽ പോയി Cred ആപ്പിൻ്റെ ഹെഡ് ഓഫ് മാർക്കറ്റിംഗ് ആരാ എന്നൊന്ന് സേർച്ച് ചെയ്തു നോക്കിയാൽ നന്നായിരിക്കും"

Harish Sivaramakrishnan Video: "ചുമ്മാ സമയം കിട്ടുമ്പോൾ ഗൂഗിളിൽ പോയി Cred ആപ്പിൻ്റെ ഹെഡ് ഓഫ് മാർക്കറ്റിംഗ് ആരാ എന്നൊന്ന് സേർച്ച് ചെയ്തു നോക്കിയാൽ നന്നായിരിക്കും"

author-image
Trends Desk
New Update
Harish Sivaramakrishnan Viral Video

Harish Sivaramakrishnan Video:  ഹരീഷ് ശിവരാമകൃഷ്ണനും അഗം ബാൻഡും മലയാളികൾക്കിടയിൽ വലിയൊരു തരംഗം സൃഷ്ടിച്ചിരുന്നു. ഹരീഷിന്റെ സ്റ്റേജ് പ്രോഗ്രാമുകളുടെ വിഡിയോകൾ ലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. ഇപ്പോൾ തനിക്ക് നേരെ എത്തിയ ചോദ്യത്തിന് വളരെ രസകരമായ മറുപടി നൽകുന്ന ഹരീഷിന്റെ വിഡിയോയാണ് വൈറലായത്. 

Advertisment

പാട്ടിൽ നിന്നൊക്കെ സീൻ ഔട്ടായതോടെ ഇപ്പോൾ എങ്ങനെ ജീവിക്കുന്നു? ഇതാണ് ചോദ്യം. ഇതിന് മാട്ടുപ്പെട്ടി മച്ചാൻ സിനിമയിലെ ജഗതിയുടെ ഡയലോഗുമായി മുഖത്തും തലയിലും എന്തെല്ലാമോ തേച്ചാണ് ഹരീഷിന്റെ മറുപടി വിഡിയോ. 

Also Read: മലയാളികളെ പോലും ഞെട്ടിച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷൻ; സോഷ്യൽ മീഡിയയിൽ കൈയടി; വീഡിയോ

"എന്ത് കണ്ടാലും മുഖത്ത് പുരട്ടും, വെള്ളരിക്ക കണ്ടാൽ വിടില്ല. കാരറ്റ് എടുത്ത് ചുരണ്ടും. റവ എടുത്ത് തലയിൽ തേക്കും, മുഖം കഴുകുന്നത് ആട്ടിൻപാലുകൊണ്ട്. ഓഹ് ചിലവോട് ചിലവ്. ഞാനൊരു പണക്കാരനല്ലായിരുന്നെങ്കില്‍ ഇപ്പോൾ പിച്ചക്കാരനായാനെ," ജഗതിയുടെ ഈ ഡയലോഗുമായാണ് ഹരീഷിന്റെ മറുപടി. ചില മാസങ്ങളിൽ അത് മൂന്നര കോടി വരെ ആവും എന്ന ക്യാപ്ഷനോടെയാണ് ഹരീഷ് വിഡിയോ പങ്കുവെച്ചത്. 

Also Read: വീണതല്ല; ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാണ്! എന്താലേ!

ചുമ്മാ സമയം കിട്ടുമ്പോൾ ഗൂഗിളിൽ പോയി Cred ആപ്പിൻ്റെ ഹെഡ് ഓഫ് മാർക്കറ്റിംഗ് ആരാ എന്നൊന്ന് സേർച്ച് ചെയ്തു നോക്കിയാൽ നന്നായിരിക്കും, ഇങ്ങനെയാണ് ഹരീഷിനെ ചൂണ്ടി വിഡിയോയ്ക്ക് വന്ന ഒരു കമന്റ്. കണ്ണട വച്ചപ്പോ പെട്ടെന്ന് ആറാട്ടണ്ണനെ പോലെ തോന്നി എന്ന് പറഞ്ഞ് പ്രിയപ്പെട്ട ഗായകനെ ട്രോളുന്നവരും ഉണ്ട്. 

Also Read:നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി വിമാനം; ഭയാനകമായ ദൃശ്യങ്ങൾ; കഥ ഇങ്ങനെ!

രംഗപുര വിഹാരയും തങ്കത്തിങ്കൾക്കിളിയായ് കുറുകാം, രാത്തിങ്കൾ പൂത്താലി ചാർത്തി, ശ്രീരാഗമോ ഉൾപ്പെടെയുള്ള പാട്ടുകൾ സ്റ്റേജിൽ പാടി വലിയൊരു ആരാധക കൂട്ടത്തെയാണ് ഹരീഷ് സൃഷ്ടിച്ചത്. ഇതിനേക്കാൾ വേറെ ലഹരി വേറെ എന്തു വേണം ഹരീഷ് എന്നെല്ലാമുള്ള പ്രതികരണങ്ങളാണ് ഹരീഷിന് ലഭിച്ചിരുന്നത്. 

Read More:ട്രെയിനിന് മുന്നിൽ ഷോ കാണിച്ച് ചെക്കൻ; ലോക്കോ പൈലറ്റ് കൊടുത്തത് മുട്ടൻ പണി!

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: