പുതിയ ലുക്കിൽ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് ഹാർദ്ദിക് പാണ്ഡ്യ. മികച്ച പ്രകടനം കൊണ്ട് ഇന്ത്യൻ ടീമിൽ പേരെടുത്ത കളിക്കാരൻ കൂടിയാണ് ഈ ഓൾ റൗണ്ടർ. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും പാണ്ഡ്യയെ കടത്തിവെട്ടാൻ ഇന്ത്യൻ ടീമിൽ ആരെങ്കിലും ഇപ്പോഴുണ്ടോയെന്നത് സംശയകരമാണ്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്താൻ ഹാർദ്ദിക്കിന് കഴിഞ്ഞില്ല. ഇതിൽ ആരാധകർ കലിപ്പിലാണ്. ഇതിനുപിന്നാലെ പുതിയ ലുക്കിൽ ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാണ് ഹാർദ്ദിക് പാണ്ഡ്യ. ഹെയർസ്റ്റൈലിൽ പുത്തൻ പരീക്ഷണം നടത്തിയാണ് ഹാർദ്ദിക് ഇത്തവണ എത്തിയത്.

‘സ്വന്തം ശക്തി പ്രകടിപ്പിക്കാന്‍ എല്ലാ സമയവും നല്ലത് തന്നെയാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഹാർദ്ദിക് തന്റെ ചിത്രം ട്വീറ്റ് ചെയ്തത്. എന്നാൽ ഹാർദ്ദിക്കിന്റെ ചിത്രത്തിന് മറുപടിയായി താരത്തിന് ആരാധകർ നൽകിയത് ഉപദേശമാണ്. ഇപ്പോൾ ശ്കതിപ്രകടനമല്ല, ബാറ്റിങ്ങിൽ ശ്രദ്ദയാണ് വേണ്ടെതെന്നായിരുന്നു ഉപദേശം.

മുടി കളർ ചെയ്യാൻ ചെലവഴിക്കുന്ന സമയം നെറ്റ്സിൽ പരിശീലിച്ചുകൂടേയെന്നാണ് ഒരു ആരാധകൻ ചോദിച്ചത്. ഹെയർസ്റ്റൈലിൽ അല്ല, ക്രിക്കറ്റിലാണ് ഇപ്പോൾ ശ്രദ്ധ വയ്ക്കേണ്ടതെന്നുമായിരുന്നു മറ്റൊരു കമന്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook