മുംബൈ: ജിഎസ്ടിയെ ട്രോളിയ ഹര്‍ഭജന്‍ സിങ്ങിന്റെ ട്വീറ്റ് വൈറലാകുന്നു. ‘ഹോട്ടലില്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് ബില്‍ കൊടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒപ്പം ഭക്ഷണം കഴിച്ചെന്ന് തോന്നിപ്പോയി എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്’. ഇതിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ഒരു വാട്‌സാപ്പ് തമാശയാണ് ഭാജി ജിഎസ്ടിയെ ട്രോളാൻ ട്വീറ്റ് ചെയ്തത്. ഏതായാലും ട്വിറ്ററില്‍ ഭാജിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ട് 36 മണിക്കൂര്‍ പിന്നിടുമ്പോള്‍ 13,000 റീട്വീറ്റുകളും 32,000 ലൈക്കുകളും ഇതിന് ലഭിച്ചു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ