ഇദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കാമോ?; നാദസ്വരം കലാകാരനെ തേടി ജി വി

വൈറൽ വീഡിയോയിലെ നാദസ്വരം കലാകാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സംഗീതഞ്ജനും ഗായകനുമായി ജി വി പ്രകാശ്

gv prakash, viral video, nadaswaram player viral video, ജി വി പ്രകാശ്, gv prakash kumar, gvp, gv prakash kumar movie

അറിയപ്പെടാത്ത എത്രയോ പ്രതിഭകൾ നമുക്കു ചുറ്റുമുണ്ട്. അത്തരമൊരു പ്രതിഭയെ തേടിയുള്ള അന്വേഷണത്തിലാണ് സംഗീതഞ്ജനും ഗായകനും നടനുമായ ജി വി പ്രകാശ് കുമാർ. തന്റെ കാളയ്ക്ക് ഒപ്പം വീടുകൾ തോറും നടന്ന് നാദസ്വരം വായിക്കുന്ന ഒരു മനുഷ്യന്റെ വീഡിയോ ആണ് ജി വി പ്രകാശ് ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.

“നമുക്ക് ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞാൽ റെക്കോർഡിംഗ് ചെയ്യിക്കാം. വളരെ കഴിവുള്ള വ്യക്തിയാണ്,” ജി വി പ്രകാശ് കുറിക്കുന്നു.

സോഷ്യൽ മീഡിയയ്ക്ക് ആ നാദസ്വരകലാകാരനെ കണ്ടെത്താൻ തീർച്ചയായും കഴിയുമെന്നും നല്ല അവസരങ്ങൾ അദ്ദേഹത്തിനായി നൽകണമെന്നുമാണ് ഒരു കൂട്ടം ആരാധകർ ട്വീറ്റിനു മറുപടി നൽകുന്നത്.

ബംഗാളിലെ റാണാഘട്ടിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പാട്ടു പാടി ജീവിതം നയിച്ച റാണു മണ്ഡലിനെ പോലുള്ള പ്രതിഭകൾ ഒരൊറ്റ രാത്രി കൊണ്ട് പ്രശസ്തയാകാൻ കാരണമായ സോഷ്യൽ മീഡിയ ഈ നാദസ്വര കലാകാരനെയും കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Gv prakash asks for help in finding a roadside nathaswaram player

Next Story
ഇഷ്ടഗാനം മുതല്‍ കലിമ ചൊല്ലല്‍ വരെ; കോവിഡ്‌ വാര്‍ഡിലെ വിടവാങ്ങല്‍ നിമിഷങ്ങള്‍ വിവരിച്ച് ഡോക്ടര്‍മാര്‍COVID-19 death, Covid-19 India Second Wave, coronavirus cases in india, Dr. Dipshikha Ghosh, Dr. Rekha Krishnan, Tera mujhse hai pehle ka naata koi, shahadat kalima, kalima, കലിമ
The moderation of comments is automated and not cleared manually by malayalam.indianexpress.com