Latest News

‘ഓമലാളെ കണ്ടൂ ഞാൻ…;’ മലയാളം പാട്ട് പാടാൻ ഇത്രയും എളുപ്പമോ-വീഡിയോ

ഭാഷയുടെ അതിർവരമ്പുകളെല്ലാം മറികടന്ന ഈ ഗായകന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ

Gurdip Singh Anand,, E-Fab Cables, Coimbatore, Sindooracheppu, Omalale Kandu Njan, ഓമലാളെ കണ്ടു ഞാൻ, old malayalam song, viral video, malayalam news, news in malayalam, ie malayalam

‘ഓമലാളെ കണ്ടൂ ഞാൻ പൂനിലാവിൽ…’ 50 വർഷം മുൻപ് പുറത്തിറങ്ങിയ സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ പാട്ടാണ് ഇത്. ഈ മലയാളം പാട്ട് രസകരമായി പാടുന്ന ഒരു ഗായകന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മലയാളിയല്ലാത്ത ഒരു ഗായകനാണ് ഈ പാട്ട് പാടുന്നത്.

ഗുർദീപ് സിങ് ആനന്ദ് എന്നയാളാണ് വീഡിയോയിൽ ഈ പാട്ട് പാടുന്നത്. കോയമ്പത്തൂരിലുള്ള ഇ ഫാബ് കേബിൾസ് എന്ന ഇലക്ട്രിക്കൽ ഗുഡ്സ് നിർമാണ സ്ഥാപനത്തിന്റെ ചെയ്ർമാനാണ് ഗുർദീപ് സിങ് ആനന്ദ് എന്ന് വീഡിയോയിൽ പറയുന്നു.

1971ൽ ഇറങ്ങിയതാണ് സിന്ദൂരച്ചെപ്പ് എന്ന സിനിമ. ഗാനരചയിതാവായ യൂസഫലി കേച്ചേരി നിർമിച്ച് അന്നത്തെ പ്രധാന മലയാള താരങ്ങളിലൊരാളായിരുന്ന മധു സംവിധാനം ചെയ്ത സിനിമയാണ് ‘സിന്ദൂരച്ചെപ്പ്’.

Read More: പച്ചവെള്ളം പോലെ മലയാളം പാടും; വൈറലായി നിക്കിന്റെ ‘പതിനാലാം രാവുദിച്ചത്’

യൂസഫലി കേച്ചേരി രചിച്ച് ജി ദേവരാജൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച ഈ പാട്ട് യേശുദാസാണ് സിനിമയിൽ ആലപിച്ചത്. മധുവും ജയഭാരതിയുമായിരുന്നു ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Gurdip singh anand singing malayalam old movie song omalale kandu njan from movie sindooracheppu viral video

Next Story
‘ഗോൾഡൻ വിസയിൽ വന്ന മമ്മുക്കയെ കാണാൻ കിട്ടിയ ഗോൾഡൻ ചാൻസ്;’ വൈറലായി മാളിൽ നിന്നുള്ള വീഡിയോMohanlal, മോഹന്‍ലാല്‍, Mammootty, മമ്മൂട്ടി, Mohanlal Latest, Mammootty Latest, Mammootty photos, Mohanlal Photos, Mohanlal and Mammootty, Entertainment, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com