Latest News

മെക്സിക്കൻ കടലിലെ തീപിടിത്തം; സമൂഹ മാധ്യമങ്ങളിൽ വൈറലായി ട്രോളുകൾ

കടലിനു മുകളില്‍ വൃത്താകൃതിയിൽ തീ ആളിക്കത്തുന്നതും കടൽവെള്ളം ഉരുകിയൊലിക്കുന്ന ലാവ പോലെ തോന്നുപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്

gulf of mexico, pemex gulf of mexico fire, eye of fire, gulf of mexico fire videos, gulf of mexico fire memes, viral news, indian express malayalam

കടലിനു മുകളിലെ തീപിടിത്തമാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് മെക്സിക്കോയിലെ യുകാറ്റൻ ഉപദ്വീപിന് സമീപം സമുദ്രാപരിതലത്തിൽ തീ പിടുത്തമുണ്ടായത്. കടലിനടിയിലൂടെ പോകുന്ന വാതക പൈപ്പിലുണ്ടായ ചോർച്ചയാണ് വൻ തീപിടുത്തത്തിന് കാരണമായത്.

പെമക്സ് എന്ന എണ്ണക്കമ്പനിയുടെ കു മലൂബ് സാപ് ഓയിൽ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിരിക്കുന്ന വാതക പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്. കടലിനു മുകളില്‍ വൃത്താകൃതിയിൽ തീ ആളിക്കത്തുന്നതും കടൽവെള്ളം ഉരുകിയൊലിക്കുന്ന ലാവ പോലെ തോന്നുപ്പിക്കുന്നതുമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

കപ്പലുകൾ ഉപയോഗിച്ചു തീ കെടുത്തുന്നതിന് ശ്രമം നടത്തുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാൽ ആളി കത്തുന്ന തീയുടെ വളരെ ദൂരത്തു നിന്നും തീ കെടുത്താൻ ശ്രമിക്കുന്ന കപ്പലിന്റെ ദൃശ്യങ്ങളാണ് ട്രോളുകൾക്ക് കാരണം.

Read Also: ആരാണ് ഈ മലയാളികൾ? തന്നെ വൈറൽ ആക്കിയവരെ തിരഞ്ഞ് ഇംഗ്ലീഷ് പോണ്‍ താരം

ആറു മണിക്കൂറുകൾ നീണ്ടു നിന്ന ശ്രമങ്ങൾക്കൊടുവിൽ തീ അണയ്ക്കാൻ സാധിച്ചുവെന്ന് പെമക്സ് കമ്പനി അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. തീ പിടുത്തവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Gulf of mexico ocean fire video memes reactions

Next Story
ആരാണ് ഈ മലയാളികൾ? തന്നെ വൈറൽ ആക്കിയവരെ തിരഞ്ഞ് ഇംഗ്ലീഷ് പോണ്‍ താരംastrid wett tweet,Twitter,England Vs Germany,Euro 2020,യൂറോകപ്പ്,ഇംഗ്ലണ്ട് മത്സരം
The moderation of comments is automated and not cleared manually by malayalam.indianexpress.com