മകൾ ദീപ്ത കീർത്തിക്ക് ഒരു അപ്രതീക്ഷിത സമ്മാനം നൽകുന്നതിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രിയ നടൻ ഗിന്നസ് പക്രു. ഗിന്നസ് പക്രു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വീഡിയോയിൽ മകൾക്ക് സമ്മാനപ്പൊതി നൽകുന്നതിന്റെയും അത് തുറന്നപ്പോൾ മകൾ അത്ഭുതവും സന്തോഷവും പ്രകടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്.

 

View this post on Instagram

 

A post shared by Guinnespakru (@guinnespakru_official)

ഒരു നായ്ക്കുട്ടിയെയാണ് താരം മകൾക്ക് സമ്മാനിച്ചത്. വർണക്കടലാസിനകത്ത് പൊതിഞ്ഞ ഒരു കൂട്ടിനകത്താക്കിയായിരുന്നു നായ്ക്കുട്ടി. വർണക്കടലാസുകളഴിച്ച് ആ കൂട്ടിനുള്ളിലെ നായ്ക്കുട്ടിയെ കണ്ടതൊടെ ദീപ്ത കീർത്തി തുള്ളിച്ചാടുന്നതും വീഡിയോയിൽ കാണാം.

മകൾക്കൊപ്പമുള്ള നിമിഷങ്ങൾ ഇതിനു മുൻപും ഗിന്നസ് പക്രു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സൂപ്പർ ഹിറ്റായ “എൻജോയ് എൻജാമി” എന്ന പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്ന മകളുടെ വീഡിയോയാണ് ഏതാനും ദിവസം മുൻപ് താരം പങ്കുവച്ചത്. മകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

 

View this post on Instagram

 

A post shared by Guinnespakru (@guinnespakru_official)

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഗിന്നസ് പക്രു അടുത്തിടെ തമിഴകത്തിന്റെ പ്രിയതാരമായ അജിത്തിനൊപ്പമുള്ള ഒരു പഴയ വീഡിയോ പങ്കുവയ്ക്കുച്ചിരുന്നു. ഒരു അവാർഡ് ചടങ്ങിനിടെ അജിത്തിന് അരികിലെത്തി കുശലം പറയുന്ന പക്രുവിനെയാണ് വീഡിയോയിൽ കാണാനാവുക. താരങ്ങളായ വിജയ്, വിക്രം, പ്രഭു എന്നിവരും അടുത്തുണ്ട്. പ്രഭുവും വിക്രമും പക്രുവിനോട് വിശേഷങ്ങൾ ആരായുന്നുണ്ട്.

 

View this post on Instagram

 

A post shared by Guinnespakru (@guinnespakru_official)

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു.

‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.

Read More: തുടക്കം അമ്പിളി ചേട്ടനൊപ്പം; ആദ്യചിത്രത്തിന്റെ ഓർമ്മകളിൽ ഗിന്നസ് പക്രു

2018 ഏപ്രിൽ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്, യൂണിവേർസൽ റെക്കോർഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോർഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോർഡിനുടമയാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോർഡും പക്രു സ്വന്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook