അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരായ യുവാക്കള്‍ വിവാഹിതരായി, ന്യൂജഴ്സിയില്‍ ജനിച്ച് അവിടെ ഡാന്‍സ് കമ്പനി നടത്തുന്ന അമിത് ഷായും, മൂന്ന് വര്‍ഷമായി പ്രണയബന്ധം ഉണ്ടായിരുന്ന ആദിത്യ മദിരാജുവും ആണ് വിവാഹിതരായത്. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വലിയ ആഘോഷത്തോടെയാണ് വിവാഹം ന്യൂജഴ്സിയില്‍ വെച്ച് നടന്നത്.

2016ലാണ് ഇരുവരുടേയും ഒരു സുഹൃത്ത് വഴി രണ്ട് പേരും കണ്ടുമുട്ടുന്നത്. പിന്നീട് ഈ സൗഹൃദം വളര്‍ന്ന് പ്രണയമായി. ‘മൂന്ന് വര്‍ഷം മുമ്പ് ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അന്ന് രാത്രി മുതല്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു,’ അമിത് ഷാ പറഞ്ഞു.

Read More: ‘മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണ്’; സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി അത്‌ലറ്റ് ദ്യുതി ചന്ദ്

‘ഞങ്ങള്‍ രണ്ട് പേരുടേയും വ്യത്യസ്ഥ വ്യക്തിത്വമാണെങ്കിലും പലതിനോടുമുളള ഇഷ്ടം ഒന്നായിരുന്നു. ആദിത്യ വളരെ സര്‍ഗാത്മകതയുളള വ്യക്തിയാണ്. ഒരു കലാകാരനെന്ന നിലയില്‍ എനിക്കത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു വര്‍ഷത്തെ ബന്ധം കൊണ്ട് ഞങ്ങള്‍ രണ്ട് പേരും പരസ്പരം അറിഞ്ഞു. വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ രക്ഷിതാക്കളോട് കാര്യം പറഞ്ഞു,’ അമിത് ഷാ വ്യക്തമാക്കി.

View this post on Instagram

Is it #Christmas yet? Miss this guy! @amit_aatma

A post shared by Aditya Madiraju (@mad_adiyoo) on

മെഹന്ദി പാര്‍ട്ടി അടക്കമുളള ചടങ്ങുകളോടെ വീട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെയായിരുന്നു ഇരുവരുടേയും വിവാഹം. ഇന്ത്യന്‍ ചടങ്ങുകള്‍ പ്രകാരമായിരുന്നു വിവാഹം നടന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഇരുവരും നിയമപരമായി വിവാഹിതരായിരുന്നു. എന്നാല്‍ ജൂലൈ 19നാണ് ബന്ധുക്കളെ പങ്കെടുപ്പിച്ച് ഗംഭീരമായ രീതിയില്‍ വിവാഹം നടന്നത്. ഇത്രയും പിന്തുണ നല്‍കിയ രക്ഷിതാക്കളെ ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് ഇരുവരും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook