കല്യാണവീടുകളിൽ വരനും വധുവും നൃത്തം ചെയ്യുന്ന വീഡിയോകൾ ട്രെൻഡായി മാറുന്നതും വൈറലാവുന്നതുമൊക്കെ നമ്മൾ ഏറെ കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ, മകന്റെ വിവാഹദിവസം സന്തോഷത്തോടെ ഡാൻസ് ചെയ്യുന്ന ഒരു അച്ഛനും അമ്മയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
‘വിഷ്ണുലോകം’ എന്ന ചിത്രത്തിലെ ‘കസ്തൂരി… എന്റെ കസ്തൂരി’ എന്നു തുടങ്ങുന്ന പാട്ടിനൊപ്പമാണ് കല്യാണപയ്യന്റെ അച്ഛനും അമ്മയും ചുവടുവെയ്ക്കുന്നത്. ഏറെ ആസ്വദിച്ചാണ് ഇരുവരുടെയും ഡാൻസ്.
എയ്മർ വെഡ്ഡിംഗ് പിക്ച്ചേഴ്സ് ആണ് ഈ മനോഹരമായ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞു.
Read more: അമ്മേ, അച്ഛനെവിടെ?; താലികെട്ടുന്ന തിരക്കിൽ ചിരിവിരുന്ന് ഒരുക്കി വരൻ