പ്രിയപ്പെട്ടവരുടെ വിയോഗം ദുഃഖകരമാണ്. അത് മനുഷ്യർക്കായാലും മൃഗങ്ങൾക്കായാലും. മനുഷ്യരിൽ മാത്രമാണ് ഇത്തരം വികാരങ്ങൾ എന്ന് കരുതുന്നുണ്ടെങ്കിൽ വെറുതെയാണ്. മൃഗങ്ങൾക്കിടയിലുമുണ്ട് ഈ സ്നേഹവും അടുപ്പവും വേദനയുമെല്ലാം.

ചെരിഞ്ഞ ആനക്കുട്ടിയെ തുമ്പിക്കൈയ്യിൽ ചുമന്ന് വരിവരിയായി പോകുന്ന ആനകളുടെ ഈ വീഡിയോ കണ്ടാൽ നിങ്ങൾക്കത് മനസിലാകും. ഈ മിണ്ടാപ്രാണികളുടെ ദുഃഖം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചരിഞ്ഞ കുട്ടിയെ തുമ്പികൈയില്‍ കോര്‍ത്ത് റോഡ്‌ മുറിച്ച് കടക്കുകയാണ് ആനക്കൂട്ടം.

Read More: അര്‍ധരാത്രി വീട്ടിലെത്തിയ ‘അതിഥി’; നശിപ്പിച്ചത് വൈന്‍ ശേഖരവും ഫര്‍ണിച്ചറുകളും

ആനക്കുട്ടിയുടെ വിയോഗത്തില്‍ ഏറെ ദുഃഖത്തിലാണ് ആനകളെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും. ഐഎഫ്എസിലെ വിദേശ റേഞ്ചറായ പര്‍വീന്‍ കസ്വാനാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

വിലാപയാത്ര പോലെയാണ് ആനക്കൂട്ടം ചരിഞ്ഞ കുട്ടിയാനയുമായി പോകുന്നത്. ആനക്കുട്ടിയെ തുമ്പികൈയിൽ ചുമക്കുന്ന ആനയാണ് ആദ്യം കാടിനുള്ളില്‍ നിന്നും പുറത്തേക്ക് വരുന്നത്.

മറുവശത്തെത്തി കുട്ടിയെ താഴെയിട്ട ശേഷം മറ്റ് ആനകള്‍ക്കായി കാത്തു നില്‍ക്കുകയും ചെയ്യുന്നു. മറ്റുള്ളവരെത്തിയ ശേഷം എല്ലാവരും ഒരുമിച്ച് കാടിനുള്ളിലേക്ക് യാത്ര തുടരുകയാണ്, ഒരു കുടുംബമെന്ന പോലെ.

സുരക്ഷിത ദൂരത്തില്‍ നിന്ന് തങ്ങളുടെ വാഹനങ്ങളിലിരുന്ന് ഈ വിലാപയാത്ര വീക്ഷിക്കുന്ന വിനോദ സഞ്ചാരികളേയും മറ്റ് യാത്രക്കാരേയും വീഡിയോയില്‍ കാണാനാകും. ഇതിനോടകം രണ്ട് ലക്ഷത്തിൽ അധികം ആളുകള്‍ വീഡിയോ കാണുകയും 14000ലധികം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook