scorecardresearch

ലോക്കൽ പൊടിക്കൈ, ഇന്റർനാഷണൽ റിസൾട്ട്; കുഞ്ഞിനെ വേഗം നടത്തിക്കാനുള്ള അപ്പൂപ്പന്റെ തനത് വിദ്യക്ക് കൈയ്യടി, വീഡിയോ

അപ്പൂപ്പൻ പഴയ പോളിടെക്നിക് ആയിരുന്നല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്, ഒപ്പം ഈ ടെക്നോളജി അറിയാൻ എത്തിയവരും

അപ്പൂപ്പൻ പഴയ പോളിടെക്നിക് ആയിരുന്നല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്, ഒപ്പം ഈ ടെക്നോളജി അറിയാൻ എത്തിയവരും

author-image
WebDesk
New Update
viral video|social|videos

അപ്പൂപ്പൻ പഴയ പോളിടെക്നിക് ആയിരുന്നല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്, ഒപ്പം ഈ ടെക്നോളജി അറിയാൻ എത്തിയവരും

കുഞ്ഞുകുട്ടികളുടെ രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാകാറുണ്ട്. നടക്കാൻ മടിയുള്ള കുട്ടികളെ നടക്കാൻ പഠിപ്പിക്കുന്ന ഒരു സൂത്രവിദ്യയാണ് ഒരു അപ്പൂപ്പൻ ഉപയോഗിച്ചിരിക്കുന്നത്. ഒരു വടി കുത്തി അതിന്റെ താഴെ മടലും ചേർത്ത് വച്ചിട്ടുണ്ട്.

Advertisment

മടലിൽനിന്നൊരു കയർ വടിയിലേക്കും ചേർത്ത് കെട്ടിയിട്ടുണ്ട്. കയറിൽ പിടിച്ചാൽ ആ വടിയ്ക്ക് ചുറ്റുമായി എളുപ്പത്തിൽ നടക്കാൻ സാധിക്കും. ഭാരമെല്ലാം കയറിലേക്ക് പോകുന്നതിനാൽ കുട്ടി വീഴുമെന്ന് പേടിക്കുകയും വേണ്ട. വീഡിയോ കാണാം

നിരവധി പേരാണ് ഇതിന് കയ്യടിയുമായി എത്തിയിരിക്കുന്നത്. ഇത് കണ്ടപ്പോൾ ചാക്കിൽ വെളിച്ചെണ്ണ ആട്ടുന്ന സീൻ ആണ് ഓർമ്മ വന്നതെന്ന് ചിലർ കുറിക്കുന്നു.

Advertisment

Le വാവ : വേഗം നടത്തം പഠിച്ചിട്ട് വേണം അപ്പൂപ്പനെ തന്നെ ഓടിക്കാൻ

നടന്നു പഠിച്ചിട്ട് വേണം അപ്പൂപ്പനെ വടി ഇല്ലാതെ ഒന്ന് ഒട്ടിച്ചു പഠിപ്പിക്കാൻ?

അപ്പൂപ്പൻ പഴയ polytechnic ആണോ തുടങ്ങിയ കമന്റുകളും ഇതിന് താഴെ വരുന്നുണ്ട്.

arushy_sneha_arun എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ 261,167 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

Social Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: