രണ്ടാം ബാല്യമാണ് വാർധക്യം എന്ന് പൊതുവെ പറയാറുണ്ട്. റിട്ടയർമെന്റ് ജീവിതം പേരക്കുട്ടിയ്ക്കൊപ്പം കളിചിരികളും കുസൃതികളുമായി ആഘോഷിക്കുന്ന ഈ മുത്തച്ഛനെ കാണുമ്പോൾ ആ വാക്കുകൾ ശരിയാണെന്ന് കാഴ്ചക്കാർക്കും തോന്നും. പേരക്കുട്ടിയുടെ കുസൃതികൾക്കും കുറുമ്പിനുമൊപ്പം നിന്നുകൊടുക്കുന്ന ഒരു മുത്തച്ഛന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
“ഒരുകാലത്ത് കാക്കനാട് കളക്ടറേറ്റ് വിറപ്പിച്ചിരുന്ന എംപ്ലോയ്മെന്റ് ഓഫീസർ. ഇപ്പോൾ എന്റെ കസ്റ്റഡിയിലാണ്,” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ദക്ഷ അമൽഘോഷ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ശ്രീലങ്കയിൽ പുലികളെ വിറപ്പിക്കാൻ പോയവരുടെ വരെ സ്ഥിതി ഇതാണ്, അല്ലേലും ഇവർക്കൊക്കെ മുതലിനെക്കാൾ പലിശയോടാണ് ഇഷ്ടം’,
‘ഞാൻ പണ്ടത്തെ വലിയ കലിപ്പനാ. കുഞ്ഞാവ: എന്നാ ഒരു പൊട്ടും കൂടി വെക്കാം. ഇപ്പൊ സെറ്റ്,’
‘പണ്ടെന്നെ മടൽ വെട്ടി അടിച്ചിരുന്ന മനുഷ്യൻ എന്റെ മോന്റെന്ന് ഭേഷാ വാങ്ങി കൂട്ടുന്നുണ്ട്,’
‘അവർ നമ്മക്ക് പുലികളായിരിക്കും, പക്ഷെ കുട്ടികളുടെ മുൻപിൽ പൂച്ചകളും,’
‘കൊച്ചുമക്കളുടെ മുന്നിൽ ഏത് വീരപ്പനും മുട്ട് മടക്കും,’
‘കാലം കാത്തുവച്ച കാവ്യനീതി’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.