കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലവ് സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. നടി മാത്രമല്ല, നല്ലൊരു സംവിധായിക കൂടിയാണ് താനെന്ന് അടുത്തിടെ ഗ്രേസ് തെളിയിച്ചിരുന്നു. ഇക്കുറി രസകരമായ മറ്റൊരു വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്.
Read More: കൂട്ടുകാർക്കൊപ്പം മറ്റൊരു തകർപ്പൻ ഡാൻസുമായി കൃഷ്ണകുമാറിന്റെ മകൾ ദിയ
ഇടയ്ക്കിടെ ഫെയ്സ്ബുക്ക് ലൈവിൽ വരുന്നവർക്ക് രസകരമായൊരു പണിയാണ് ഗ്രേസ് നൽകിയിരിക്കുന്നത്. സിങ്ങർ സിന്ധു എന്ന കഥാപാത്രമായി ഫെയ്സ്ബുക്ക് ലൈവിൽ വന്നിരിക്കുകയാണ് ഗ്രേസ്. സിന്ധു പാട്ടുകാരിയാണ്, എഴുത്തുകാരിയാണ്, വായനക്കാരിയാണ് അങ്ങനെ സകലകലാവല്ലഭയാണ്.
തന്റെ പ്രശസ്ത കവിത നിദ്രയെന്ന് ഭ്രാന്താണ് ആദ്യം സിന്ധു പാടുന്നത്. പിന്നീട് പൂക്കളേ എന്ന തമിഴ് പാട്ടും പാടുന്നുണ്ട്. അതിനിടെ അയൽക്കൂട്ടത്തിലെ തന്റെ സുഹൃത്തായ സുമിത്ര, ലൈവ് നിർത്തിപ്പോകാൻ സിന്ധുവിനോട് ആവശ്യപ്പെടുന്നുമുണ്ട്.
Read Here: വാതുക്കല് വെള്ളരിപ്രാവ്; പ്രിയപ്പെട്ട ഗാനത്തിനൊപ്പം ഗ്രേസ് ആന്റണി, വീഡിയോ
തന്നെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത് ഭർത്താവാണെന്നും തന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടാണ് അദ്ദേഹം തന്നെ കല്യാണം കഴിച്ചതെന്നും സിന്ധു പറയുന്നു. ഏറ്റവും ഒടുവിൽ ഭർത്താവ് ഒരു ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്കുകയാണെന്നും അദ്ദേഹത്തിന് ചെവി കേൾക്കില്ലെന്നും കൂടി സിന്ധു പറയുന്നുണ്ട്.
ഗ്രേസിന്റെ ഈ വീഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നിദ്രയെന്ന പാട്ട് കേട്ട് ഉറങ്ങിപ്പോയെന്ന് പലരും പറയുന്നുണ്ട്. ജനുവരി ഒന്നിനാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.